ഷെയ്ൻ വീണ്ടും പ്രണയിക്കുന്നു ഹാൽ ടീസർ

Thursday 20 June 2024 12:20 AM IST

ഷെയ്ൻ നിഗം വീണ്ടും പ്രണയ നായകനായി എത്തുന്ന ഹാൽ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം വീര സംവിധാനം ചെയ്യുന്നു.സംഗീതത്തിന് എറെ പ്രാധാന്യം നൽകുന്ന ചിത്രം ഷെയ്നിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.ജെ .വി . ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് നിഷാദ് കോയ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം രവി ചന്ദ്രൻ,
സംഗീതം ഒരുക്കുന്നത് നന്ദഗോപൻ ആണ്.
കലാസംവിധാനം : പ്രശാന്ത് മാധവ്, എഡിറ്റർ: ആകാശ്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, മേക്കപ്പ്: അമൽ ചന്ദ്രൻ പി. ആർ .ഒ: ആതിര ദിൽജിത്ത്.

Advertisement
Advertisement