പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്

Thursday 20 June 2024 12:27 AM IST

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ്. ദ ബ്ളഫ് എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെ കഴുത്തിനാണ് പരിക്ക്. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പങ്കുവച്ച് പ്രിയങ്ക തന്നെയാണ് ഇൗ വിവരം പുറത്തുവിട്ടത്. ബ്ളഫിന്റെ സെറ്റിൽ നിന്നുള്ള അണിയറ ദൃശ്യങ്ങൾ നേരത്തെ പ്രിയങ്ക പങ്കുവച്ചിരുന്നു. ദ ബ്ളഫിന് പുറമേ ഹെഡ് ഒഫ് സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്. സൂപ്പർ താരങ്ങളായ ഇദ്രിസ് എൽബ, ജോൺ സിന എന്നിവരാണ് ഹെഡ് ഒഫ് സ്റ്റേറ്റിലെ മുഖ്യതാരങ്ങൾ.

Advertisement
Advertisement