ഇനി വേറെ ലെവൽ വയലൻസ്, മാർക്കോ ഫസ്റ്റ് ലുക്ക്

Thursday 20 June 2024 12:30 AM IST

പ്രേക്ഷകർ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ - ഹനീഫ് അദേനി ചിത്രം മാർക്കോ യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു. രക്തത്തിൽ കുളിച്ചു വായിൽ രക്തം പുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോയാണ് പോസ്റ്ററിൽ . ചിത്രത്തിൽ വയലൻസ് എത്രമാത്രമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൂടി തന്നെ അണിയറപ്രവർത്തകർ സൂചന നൽകുന്നു . ആറ് ഭാഷകളിൽ പുറത്തിറങ്ങിയ പോസ്റ്റർ സമൂഹ മാദ്ധ്യമത്തിൽ ശ്രദ്ധേയമായതിനൊപ്പം മാർക്കോയെക്കുറിച്ച് പ്രതീക്ഷകളും ഏറുന്നു. ആക്ഷൻ ത്രില്ലർ ചിത്രത്തിൽ നായകനായി ഉണ്ണി മുകുന്ദൻ എത്തുന്നത് ആരാധകരുടെ ആവേശം കൂട്ടുന്നു.ഹനീഫ് അദേനിയുടെ തന്നെ 'മിഖായേൽ' എന്ന സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ മാർക്കോ ജൂനിയർ ആണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. മലയാളത്തിലെ ആദ്യത്തെ വില്ലന്റെ സ്പിൻ ഓഫ്‌ ചിത്രം എന്ന ക്രെഡിറ്റും മാർക്കോയുടെ മറ്റൊരു പ്രത്യേകതയാണ്.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ

ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്ന്

വലിയ ക്യാൻവാസിൽ നിർമ്മിക്കുന്ന ഫുൾ പാക്കഡ്‌ ആക്ഷൻ ചിത്രമായ മാർക്കോയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.

സിദ്ദീഖ്, ജഗദീഷ്, ആൻസൻ പോൾ , കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

കലൈകിംഗ് സൺ ഉൾപ്പടെ ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്.

കെ ജി എഫിന്റെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് സംഗീതം ഒരുക്കുന്നത്.പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ ,പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ബിനു മണമ്പൂര്.

Advertisement
Advertisement