ഒരു ലക്ഷത്തിലധികം രൂപ ശമ്പളം, താമസവും യാത്രയും സൗജന്യം, യുഎഇയിൽ ആഗ്രഹിച്ച ജോലി ലഭിക്കാൻ ഇതാണ് അവസരം
അബുദാബി: യുഎഇയിൽ ഇൻഡസ്ട്രിയൽ മെഡിസിൻ വിഭാഗത്തിൽ നഴ്സുമാരുടെ അവസരം. അബുദാബിയിലാണ് ജോലി. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമിക്കുക. ബി.എസ് സി നഴ്സിംഗ് യോഗ്യതയുള്ള പുരുഷന്മാർക്കാണ് ജോലിയിൽ അപേക്ഷിക്കാനാകുക. ഐസിയു, എമർജെൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്റ് ഗ്യാസ് നഴ്സിംഗ് എന്നീ വിഭാഗങ്ങളിലണ് ജോലി. അതാത് വിഭാഗങ്ങളിൽ ചുരുങ്ങിയത് രണ്ട് വർഷം പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ ഡി ഒ എച്ച് പാസായിരിക്കണം. അല്ലെങ്കിൽ ഡി ഒ എച്ച് ലൈസൻസ് ഉള്ളവരായിരിക്കണം. 40 വയസാണ് പ്രായപരിധി. വിസ, എയർ ടിക്കറ്റ് എന്നിവ കമ്പനി നൽകും. ആഴ്ചയിൽ 60 മണിക്കൂർ ജോലി. വിദൂരസ്ഥലങ്ങളിലടക്കം ജോലി ചെയ്യാൻ തയ്യാറാകണം. താമസവും ഗതാഗതവും സൗജന്യമാണ്. വർഷത്തിൽ ശമ്പളത്തോട് കൂടി 30 ദിവസത്തെ അവധി ലഭിക്കും. ഏകദേശം 5000 യുഎഇ ദിർഹം അഥവാ 1.13 ലക്ഷം രൂപയാണ് ശമ്പളം.
ജോലിക്ക് താൽപര്യമുള്ളവർ gcc@odepc.in എന്ന മെയിൽ ഐഡിയിൽ സിവി, ഡിഒഎച്ച് ലൈസൻസ് കോപ്പി, ഡിഒഎച്ച് ഡാറ്റാ ഫ്ളോ ഫലം എന്നിവ അയക്കണം. തിരഞ്ഞെടുക്കുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസും ലഭിക്കും. ജൂൺ 30ന് മുൻപായി മെയിലയക്കുക. സബ്ജക്ട് ലൈനിൽ Male Industrial Nurse to UAE എന്നെഴുതാൻ പ്രത്യേകം ശ്രദ്ധിക്കണം.