അപകടത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

Thursday 20 June 2024 1:32 AM IST

മലയിൻകീഴ്: റോഡ് മുറിച്ചുകടക്കവേ ഓട്ടോറിക്ഷ ഇടിച്ച് മഞ്ചാടി വിപഞ്ചികയിൽ എ.ശ്രീകണ്ഠൻനായർ (72,റിട്ട.ദേവസ്വം ബോർഡ് ജീവനക്കാരൻ)മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.30ന് അന്തിയൂർക്കോണം -മഞ്ചാടി റോഡിലാണ് സംഭവം. പാൽ വാങ്ങി മഞ്ചാടി-ട്രഷറി റോഡിലേക്ക് പോകുന്നതിനിടെ മൂങ്ങോട് ഭാഗത്ത് നിന്ന് അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ ശ്രീകണ്ഠൻനായരെ ഇടിച്ച് തെറിപ്പിച്ചു. ഇടിയെ തുടർന്ന് സമീപത്തെ പിക്ക്അപ്പ് ഓട്ടോറിക്ഷയിലിടിച്ച ശേഷം റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടനെ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വിജയകുമാരി. മക്കൾ: ശ്രീജിത്, ശ്രീകുമാർ. മരുമക്കൾ: നിമിഷ, ജ്യോതികൃഷ്ണ. മലയിൻകീഴ് പൊലീസ് കേസെടുത്തു.

Advertisement
Advertisement