20 കിലോ കഞ്ചാവുമായി പിടിയിൽ

Thursday 20 June 2024 1:02 AM IST

അരൂർ :ഇരുപത് കിലോഗ്രാം കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. ഒഡീഷ സ്വദേശികളായ പ വിചന്ദ്ര കുലുദിപിയ (36), ലക്ഷ്മൺ(20) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അരൂർ ക്ഷേത്രത്തിന് സമീപത്തു നിന്ന് ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല ഡിവൈ.എസ്.പിയുടെ ആന്റി നാർക്കോട്ടിക്ക് വിഭാഗവും അരൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇരുവരും താമസിച്ചിരുന്ന സ്ഥലത്തു നടത്തിയ പരിശോധനയിലാണ് ചാക്കുകളിലാക്കിയ നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.

Advertisement
Advertisement