മോദി ജമ്മുകാശ്‌മീരിലേക്ക്; 3,300 കോടിയുടെ പദ്ധതികൾ

Thursday 20 June 2024 4:16 AM IST

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും നാളെയും ജമ്മുകാശ്‌മീരിൽ സന്ദർശനം നടത്തും. മൂന്നാം വട്ടം അധികാരത്തിലേറിയ ശേഷമുള്ള ആദ്യ സന്ദർശനമാണ്.

3,300 കോടി രൂപയുടെ വികസന പദ്ധതികളിൽ പൂർത്തിയായവയുടെ ഉദ്ഘാടനവും തുടങ്ങുന്നവയുടെ തറക്കല്ലിടലും നിർവഹിക്കും.

ഇന്ന് വൈകിട്ട് 6 മണിക്ക് ശ്രീനഗർ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ (എസ്‌.കെ.ഐ.സി.സി) നടക്കുന്ന ‘യുവാക്കളെ ശക്തിപ്പെടുത്തൽ, ജമ്മുകാശ്‌മീരിന്റെ പരിവർത്തനം' പരിപാടിയിൽ

റോഡ് വികസനം, ജലവിതരണം, ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാന സൗകര്യവികസനം തുടങ്ങി 1,500 കോടിയിലധികം രൂപ ചെവഴിച്ചുള്ള 84 പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന ചെനാനി-പട്നിടോപ്പ്-നശ്രീ ടണലിന്റെ ഭാഗം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളുടെ വികസനം, സർക്കാർ ഡിഗ്രി കോളേജുകളുടെ നിർമ്മാണം തുടങ്ങിയവയ്‌ക്ക് തറക്കല്ലിടുകയാണ്.

കാർഷിക, അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 1,800 കോടി രൂപയുടെ ജെ.കെ.സി.ഐ.പി പദ്ധതികളുടെ പ്രഖ്യാപനവും നടത്തും. സർക്കാർ സർവീസിൽ നിയമിതരായ 2000-ലധികം പേർക്കുള്ള നിയമന കത്തുകളും പ്രധാനമന്ത്രി വിതരണം ചെയ്യും.

അന്താരാഷ്ട്ര യോഗ ദിനം

നാളെ ജൂൺ 21-ന് 10-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ രാവിലെ 6.30ന് ശ്രീനഗറിലെ എസ്‌.കെ.ഐ.സി.സിൽ നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും.

Advertisement
Advertisement