അനുമോദനവും പഠനോപകരണ വിതരണവും

Thursday 20 June 2024 1:20 AM IST

വള്ളികുന്നം : എസ്.എൻ.ഡി.പി യോഗം 2200-ാം നമ്പർ വള്ളികുന്നം കടുവിനാൽ എസ്.എൻ.ശാന്തിനഗർ ശാഖയിൽ എസ് .എസ്.എൽ.സി ,പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സമ്മേളനം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുഭാഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. . യൂണിയൻ കൺവീനർ ബി. സത്യപാൽ അനുമോദനവും പഠനോപകരണ വിതരണവും നടത്തി. ഗിരീഷ് നമ്പൂതിരി വള്ളികുന്നം മുഖ്യ പ്രഭാക്ഷണവും ,യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളായ ഡി.തമ്പാൻ, വനിതാ സംഘം ചെയർപേഴ്സൻ രേഖാ സുരേഷ് ,വനിതാ സംഘം കൺവീനർ ഷീലാ സോമൻ , സി.ഡി.എസ് ചെയർപേഴ്സൻ ഷീജാ സുരേഷ് ,വള്ളികുന്നം പ്രഭാകര കുറുപ്പ് , പി.സുരേഷ് വള്ളികുന്നം എന്നിവർ സംസാരിച്ചു. സെക്രട്ടറി ദേവരാജൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ആർ .മംഗളൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement