നെല്ലിന്റെ താങ്ങുവില 117 രൂപ കൂട്ടി

Thursday 20 June 2024 4:25 AM IST

ന്യൂഡൽഹി: നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 117 രൂപ വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. സാധാരണ ഇനത്തിന് താങ്ങുവില ക്വിന്റലിന് 2300 രൂപയായും (പഴയ വില ക്വിന്റലിന് 2183രൂപ) ഗ്രേഡ് എ ഇനത്തിന് ക്വിന്റലിന് 2320 രൂപയായും (പഴയ വില ക്വിന്റലിന് 2203രൂപ) വർദ്ധിക്കും. 14 മൺസൂൺ (ഖാരിഫ്) വിളകളുടെയും 2024-25 മാർക്കറ്റിംഗ് സീസണിലെ താങ്ങുവില വർദ്ധിപ്പിക്കാനും തീരുമാനമായി. എണ്ണക്കുരുക്കൾക്കും പയർ വർഗങ്ങൾക്കും മുൻവർഷത്തെ അപേക്ഷിച്ച് താങ്ങുവിലയിൽ ഉയർന്ന വർദ്ധന ശുപാർശ ചെയ്തിട്ടുണ്ട്. നൈഗർ വിത്തിനാണ് കൂടുതൽ (ക്വിന്റലിന് 983 രൂപ). എള്ളിന് ക്വിന്റലിന് 632 രൂപയും അർഹാർ പരിപ്പിന് ക്വിന്റലിന് 550 രൂപയും കൂടും.