പൂച്ചകള്‍ വീട്ടില്‍ വന്ന് കയറിയാല്‍ പേടിക്കണ്ട, കുടുംബത്തിനും നിങ്ങള്‍ക്കും പിന്നെ സംഭവിക്കുന്നത് 

Wednesday 19 June 2024 10:32 PM IST

പൂച്ചകളെ വീട്ടില്‍ വളര്‍ത്താന്‍ ഇഷ്ടമുള്ളവര്‍പ്പോലും പല കാര്യങ്ങളിലും അവയെ ഒരു ദുശകുനമായി കാണാറുണ്ട്. ഇത്തരത്തില്‍ പൂച്ചകളുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. പൂച്ചകളെ ശകുനം കാണുന്നത് ഉദ്ദേശിച്ച കാര്യത്തിന് മുടക്കം വരാന്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നതാണ് അത്തരത്തില്‍ ഒരു വിശ്വാസം.

എന്നാല്‍ പൂച്ചകള്‍ നിങ്ങളുടെ വീ്ട്ടിലേക്ക് വന്ന് കയറിയാല്‍ അതൊരു ശുഭ സൂചനയാണെന്നാണ് പറയപ്പെടുന്നത്.

പരിശുദ്ധമായ സ്ഥലങ്ങളിലെ കാവല്‍ക്കാരനെന്നാണ് പൂച്ചകളെ അറിയപ്പെടുന്നത് തന്നെ. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി നിങ്ങളുടെ വീട്ടിലേക്ക് ഒരു പൂച്ച വന്നുകയറിയാല്‍ അവിടെ ആധ്യാത്മിക ചൈതന്യമുണ്ടെന്ന് വേണം മനസ്സിലാക്കാന്‍.

വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി വന്നുചേരുന്നതിന്റെ ലക്ഷണമാണ് പൂച്ചകള്‍ വന്നുകയറുന്നതിന് പിന്നിലെന്ന് പറയപ്പെടുന്നു. അതോടൊപ്പം തന്നെ ദുഷ്ടശക്തികളെ അകറ്റിനിര്‍ത്താന്‍ കഴിവുള്ള ജീവികളാണ് പൂച്ചകള്‍.

അതിനാല്‍ വീട്ടിലേക്ക് വന്നുകയറുന്ന പൂച്ചകള്‍ ദുഷ്ടശക്തികളില്‍ നിന്ന് രു കവചം പോലെ നിങ്ങളേയും കുടുംബത്തേയും സംരക്ഷിച്ച് നിര്‍ത്തും. പൂച്ചകള്‍ അപ്രതീക്ഷിതമായി വന്നുകയറുന്നതിലൂടെ സംഭവിക്കുന്ന മറ്റൊരു കാര്യം, കാലങ്ങളായി ചെയ്യാന്‍ മടിച്ചിരിക്കുന്ന കാര്യം വീണ്ടും ചെയ്യാന്‍ നിങ്ങള്‍ക്ക് മനോബലം കൈവരും എന്നതാണ്.

Advertisement
Advertisement