നരയും മുടി കൊഴിച്ചിലും തടയും, മുടി വളരും, വീട്ടുമുറ്റത്തെ   ഈ ഇല ഉണ്ടെങ്കിൽ  കേശസംരക്ഷണത്തിന് മറ്റൊന്നും  വേണ്ട

Wednesday 19 June 2024 11:57 PM IST

ആഹാരത്തിൽ പ്രതിദിനം ഉൾപ്പെടുത്തേണ്ട ഇലക്കറികളിൽ ഒന്നാണ് മുരിങ്ങയില. വിറ്റാമിൻ എ,​ ബി,​ സി,​ ഇ എന്നിവ കൂടാതെ ഇരുമ്പ്,​ സിങ്ക് തുടങ്ങി ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എല്ലാം മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലയ്ക്കൊപ്പം തന്നെ മുരിങ്ങക്കായും പോഷക സമ്പുഷ്ടമാണ്. ഇതിന്റെ പൂക്കളും പാരമ്പര്യ വൈദ്യത്തിൽ ഉൾപ്പെടെ ഉപയോഗിച്ചുവരുന്നു. സപ്ലിമെന്റുകൾ,​ എണ്ണ ,​ പൊടി എന്നിവയുടെ രൂപത്തിൽ ഇവ ഉപയോഗിക്കാവുന്നതാണ്.

മുരിങ്ങയില ഉള്ളിൽ നിന്ന് മുടിയെ ശക്തിപ്പെടുത്തുകയും മുടിയുടെ ശക്തിയും തിളക്കവും വർദ്ധിപ്പിക്കുകയും ചെയ്യും. മുരിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും മുടിയുടെ ആരോഗ്യം നിലനിർത്തും. മുരിങ്ങ എണ്ണ ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, കൂടാതെ ആൻറി ബാക്ടീരിയൽ ഫലവുമുണ്ട്. ഹാനികരമായ ഫ്രീ റാഡിക്കലുകളെ തടയാൻ ടോപ്പിക്കൽ ക്രീമുകളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാൻ മുരിങ്ങ എണ്ണ സഹായിക്കും, കൂടാതെ അതിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയിലെ അണുബാധ തടയാനും മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും.

തലയോട്ടിയിലെ എക്സിമയെ നിയന്ത്രിക്കാനും ഫോളിക്കിളുകളെ ആരോഗ്യകരമായി നിലനിർത്താനും മുടികൊഴിച്ചിൽ കുറയ്ക്കാനും മുരിങ്ങ എണ്ണയും ഇലയുടെ സത്തും സഹായിക്കും. വിറ്റാമിൻ എ സെബത്തിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നു തലയോട്ടി ഊർപ്പമുള്ളതാക്കി മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ബയോട്ടിൻ ഉൾപ്പെടെയുള്ള ബി വിറ്റാമിനുകൾ മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നു. മുരിങ്ങയില പൊടി ഒരു സപ്ലിമെന്റായി കഴിക്കുന്നത് വിറ്റാമിൻ എ യുടെ കുറവ് മെച്ചപ്പെടുത്താൻ സഹായിക്കും

മുരിങ്ങയിൽ വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിക്ക് ഗുണം ചെയ്യും, കാരണം ഇത് കൊളാജന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ഇലാസ്തികത നിലനിർത്തുകയും ചെയ്യുന്നു. വിറ്റാമിൻ സി തലയോട്ടിയിലെ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യകരമായ മുടി വളർച്ചയ്ക്കും മൊത്തത്തിലുള്ള മുടി സംരക്ഷണത്തിനും ആവശ്യമായ പോഷണം ഇത് നൽകുന്നു.

.

മുടി കൊഴിച്ചിലിന് മുരിങ്ങ എങ്ങനെ ഉപയോഗിക്കാം


1. മുരിങ്ങ ഹെയർ മാസ്ക്
ഏത് ഹെയർ മാസ്‌കിനും അവോക്കാഡോ ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും, മാത്രമല്ല മുടിയെ മോയ്സ്ചുറൈസ് ചെയ്യും.

ഉപയോഗിക്കേണ്ടത്.

1 ടേബിൾ സ്പൂൺ മുരിങ്ങ എണ്ണ
1 പഴുത്ത അവോക്കാഡോ (ചതച്ചത് )
1 ടീസ്പൂൺ നാരങ്ങ നീര് (ഓപ്ഷണൽ)


തയ്യാറാക്കേണ്ട രീതി

ചേരുവകൾ കലർത്തി മിശ്രിതം തലയോട്ടിയിൽ മസാജ് ചെയ്യുക.
ഒരു ഷവർ തൊപ്പി ധരിച്ച് ഏകദേശം 30 മിനിറ്റ് നേരം വയ്ക്കുക.
ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.

3. മുരിങ്ങ റിൻസ്


മുരിങ്ങയിലയിൽ നിന്ന് നീര് വേർതിരിച്ച് തലയോട്ടിയിൽ പുരട്ടുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായകമാണ്.

ചേരുവകൾ

ഒരു പിടി മുരിങ്ങയില
½ കപ്പ് വെള്ളം
സ്പ്രേ കുപ്പി


തയ്യാറാക്കേണ്ടത്

ഇല കഴുകി മിക്സിയിൽ പൊടിക്കുക.
വെള്ളം ചേർത്ത് ഇളക്കുക. മിശ്രിതം അരിച്ചെടുക്കുക.
സ്പ്രേ കുപ്പിയിൽ ദ്രാവകം സൂക്ഷിക്കുക.
ഇത് തലയിൽ തേക്കുക.
ഇത് 15-30 മിനിറ്റ് നേരം നിലനിറുത്തുത
വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

Advertisement
Advertisement