കേരള യൂണി. ബിരുദ പ്രവേശനം

Thursday 20 June 2024 12:09 AM IST

കേരള സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് https://admissions.keralauniversity.ac.inൽ പ്രസിദ്ധീകരിച്ചു. 22നകം കോളേജുകളിൽ പ്രവേശനം നേടണം.

നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമിന്റെ ഒഴിവുള്ള സീ​റ്റുകളിലേക്ക് 21ന് കാര്യവട്ടം ക്യാമ്പസിൽ വച്ച് പ്രവേശനം നടത്തും. വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ നിന്ന് മെമ്മോ ഡൗൺലോഡ് ചെയ്യാം.

ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്​റ്റർ ബി.വോക്. ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ്,ബി.വോക്. ഫുഡ് പ്രോസസിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 20 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.


25 മുതൽ ആരംഭിക്കുന്ന ബി.കോം പരീക്ഷകൾക്ക് ശ്രീകാര്യം ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ് പരീക്ഷ കേന്ദ്രമായി തിരെഞ്ഞെടുത്തിട്ടുള്ളവർ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ പരീക്ഷ എഴുതണം.



ജൂലായിൽ നടത്തുന്ന നാലാം സെമസ്​റ്റർ ബി.എ. ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 24വരെയും 150രൂപ പിഴയോടെ 27വരെയും 400രൂപ പിഴയോടെ 29 വരെയും ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം.

ഓ​പ്പ​ൺ​ ​യൂ​ണി.
പ​രീ​ക്ഷ​ ​ര​ജി​സ്ട്രേ​ഷൻ

ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ​ ​യു.​ജി​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(2022​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലെ​ 14​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​പ​രീ​ക്ഷ​യ്ക്ക് ​പി​ഴ​ ​കൂ​ടാ​തെ​ 27​ ​വ​രെ​യും​ ​പി​ഴ​യോ​ടു​കൂ​ടി​ ​ജൂ​ലാ​യ് 3​ ​വ​രെ​യും​ ​അ​ധി​ക​ ​പി​ഴ​യോ​ടെ​ ​ജൂ​ലാ​യ് 6​ ​വ​രെ​യും​ ​w​w​w.​s​g​o​u.​a​c.​i​n​ ​o​r​ ​e​r​p.​s​g​o​u.​a​c.​i​n​ ​വ​ഴി​ ​അ​പേ​ക്ഷി​ക്കാം.​ ​നി​ല​വി​ൽ​ ​ഫീ​സ് ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കു​ന്ന​ ​പ​ട്ടി​ക​ജാ​തി,​പ​ട്ടി​ക​വ​ർ​ഗ,​ഒ.​ഇ.​സി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ​രീ​ക്ഷാ​ ​ഫീ​സ് ​അ​ട​യ്ക്കു​ന്ന​തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​വ​ർ​ ​പ​രീ​ക്ഷാ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്തേ​ണ്ട​താ​ണ്.​ ​ഫീ​സ് ​സം​ബ​ന്ധ​മാ​യ​ ​വി​വ​ര​ങ്ങ​ളും​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​ലി​സ്റ്റും​ ​അ​ട​ങ്ങു​ന്ന​ ​വി​ശ​ദ​മാ​യ​ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​വെ​ബ്സൈ​റ്റി​ലും​ ​ലേ​ണ​ർ​ ​സ​പ്പോ​ർ​ട്ട് ​സെ​ന്റ​റു​ക​ളി​ലും​ ​ല​ഭ്യ​മാ​ണ്.​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സം​ബ​ന്ധ​മാ​യ​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​e23​@​s​g​o​u.​a​c.​i​n​ ​അ​ല്ലെ​ങ്കി​ൽ​ 9188920013,9188920014​ ​(​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​വൈ​കി​ട്ട് 5​ ​വ​രെ​)​ ​എ​ന്നീ​ ​ന​മ്പ​റു​ക​ളി​ലോ​ ​ബ​ന്ധ​പ്പെ​ടാം.

Advertisement
Advertisement