അച്ചൻകോവലാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Thursday 20 June 2024 12:14 AM IST
പത്തനംതിട്ട: അച്ചൻകോവിലാറ്റിലെ ഓമല്ലൂർ ആറാട്ട് കടവിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാര്യാപുരം മുത്തൻകുഴി ആശാരിമേമുറിയിൽ വിഷ്ണുഭവൻ രാജേന്ദ്രന്റെ മകൻ വി.ആർ.വിഷ്ണു (27) ആണ് മരിച്ചത്.
18ന് വൈകിട്ട് 5നാണ് വിഷ്ണു മറ്റ് മൂന്നുസുഹൃത്തുക്കൾക്കൊപ്പം കടവിൽ കുളിക്കാനെത്തിയത്. ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. ഇന്നലെ പത്തനംതിട്ട ഫയർഫോഴ്സ് സ്റ്റേഷൻ അസി.ഓഫീസർ എ.സാബുവിന്റെ നേതൃത്വത്തിൽ സ്കൂബാ ടീം നടത്തിയ തെരച്ചിലിൽ രാവിലെ 9.45ന് മൃതദേഹം കണ്ടെത്തി. മൃതദേഹം ഇന്ന് രാവിലെ വാര്യാപുരം മേലെഭാഗത്തെ വീട്ടിൽ എത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 1.30ന് പുളിമൂടുള്ള വീട്ടുവളപ്പിൽ നടത്തും. മാതാവ്: അമ്പിളി. സഹോദരി: ദീപ്തി. സഹോദരി ഭർത്താവ്: കിരൺ.