കഠിനാധ്വാനത്തിൽ കത്തികയറാൻ ഇതിലും നല്ല പരിപാടി വേറെയില്ല, ഒരുപാട് കുട്ടികൾക്ക് ജോലികിട്ടും

Thursday 20 June 2024 9:37 AM IST

മത്സ്യ സംസ്ക്കരണ മേഖലയിലെ ജോലി സാദ്ധ്യത ധാരാളമാണ്. ഫിഷറീസ് , സമുദ്രപഠനം തുടങ്ങിയ മേഖലയിൽ വിദ്യാർത്ഥികൾക്ക് അനന്ത സാദ്ധ്യതകൾ തുറന്നിടുന്നതാണ് സമുദ്രപഠന സർവ്വകലാശാല എന്നറിയപ്പെടുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സയൻസ് ( കുഫോസ്). ഇന്ത്യയിലെ ആദ്യത്തെ സമുദ്രപഠന സർവ്വകലാശാലയും കേരളത്തിലാണ്.

സമുദ്രപഠന രംഗത്ത് പ്രാപ്തരായ ഉദ്യോഗാർത്ഥികളാണ് ഓരോ വർഷവും കുഫോസിൽ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്.ഫിഷറീസ് ആൻ‌ഡ് ഓഷ്യൻ സ്റ്റഡീസിന്റെ ബിരുദ കോഴ്സുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്.മത്സ്യകൃഷി, ജല ആവാസ വ്യവസ്ഥ,. ടാക്സോണിയും ജൈവവൈവിദ്ധ്യവും സമുദ്ര ഉൾനാടൻ മത്സ്യബന്ധനവുമാണ് ഇവിടെ പഠന വിഷയമാക്കുന്നത്.

ഇപ്പോഴിതാ, മത്സ്യ സംസ്ക്കരണ മേഖലയിലെ ജോലി സാദ്ധ്യതയെ കുറിച്ച് വ്യക്തമാക്കുകയാണ് വ്യവസായി ജോളി ജോസഫ്. തന്റെ വ്യവസായശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളിൽ യുവാക്കൾക്കുള്ള തൊഴിൽ സാദ്ധ്യതയും അദ്ദേഹം വിശദീകരിക്കുന്നു.

''എനിക്ക് എല്ലാം നൽകിയ മത്സ്യബന്ധന സംസ്ക്കരണ വിപണന രംഗത്ത് ഞാൻ എത്തിപെട്ടില്ലായിരുന്നെങ്കിൽ...ദൈവമേ ആലോചിക്കാൻ പോലുമാകില്ല ..! കഠിനാധ്വാനത്തിൽ കത്തികയറാൻ ഇതിലും നല്ല പരിപാടി വേറെയില്ല എന്നതാണ് എന്റെ പക്ഷം.

വർഷങ്ങളായി ഞാനുമായി ബന്ധമുള്ള , എന്റെ കമ്പനിയുമായി കച്ചോടത്തിലുള്ള ആന്ധ്രാപ്രദേശിലെയും മറ്റിടങ്ങളിലെയും ഗുണമേന്മയുള്ള മത്സ്യസമ്പത്ത് വിദേശവിപണിയിലേക്കയക്കുന്ന മത്സ്യ സംസ്ക്കരണ ഫാക്ടറികളിൽ ( SEAFOOD EXPORT COMPANY ) ഫിഷറീസ് പഠിച്ച ബിരുദധാരികളെ ' പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ട്രെയിനി '' എന്ന പരിശീലന പരിപാടിയിലേക്ക് ആൺ കുട്ടികളെയും പെൺകുട്ടികളെയും തിരഞ്ഞെടുക്കുന്നുണ്ട് . മൂന്നു മാസമാണ് കാലാവധി. സൗജന്യ ഭക്ഷണവും താമസവും കൂടാതെ മാസം പതിനഞ്ചായിരം രൂപ സ്റ്റൈപ്പന്റായും ലഭിക്കും .

മൂന്നുമാസത്തെ പരിശീലനത്തിന് ശേഷം , ജോലി തുടരാൻ താല്പര്യമുള്ളവർക്ക് അതാത് കമ്പനികളുടെ ഉപാധികളും നിബന്ധനകളും അനുസരിച്ച് തുടരാവുന്നതാണ് . അല്ലാത്തപക്ഷം അവിടെനിന്നും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി വേറെ അവസരങ്ങൾ തേടാവുന്നതാണ് . താല്പര്യമുള്ളവർ പെട്ടെന്ന് josephjoly@gmail.com എന്ന വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ് .

ഞാൻ ഇന്നലെ നടത്തിയ മീറ്റിംഗിൽ പങ്കെടുത്ത മിടുക്കന്മാരുടെയും മിടുക്കികളുടെയും പടം പോസ്റ്റിൽ ..! ചെങ്ങായിമാരെ എന്റെ പോസ്റ്റ് ഷെയർ ചെയ്താൽ ഒരുപാട് പേരെ സഹായിക്കാനാകും , ഒരുപാട് കുട്ടികൾക്ക് ജോലികിട്ടും ..തീർച്ച''.

Advertisement
Advertisement