ടെസ്റ്റ് എഴുതാതെ സർക്കാർ സർവീസിൽ ജോലി വേണോ? പത്താംക്ളാസുകാർക്കും അവസരം

Thursday 20 June 2024 12:23 PM IST

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിലെ ‘ശലഭക്കൂട്’ എന്ന പ്രോജക്ടിന്റെ സുഗമമായ നടത്തിപ്പിനായി ഒരു സോഷ്യൽ വർക്കറെയും ഒരു സൈക്കോളജിസ്റ്റ് (ചൈൽഡ്) നെയും നിയമിക്കുന്നു. അപേക്ഷ നൽകുവാൻ ആഗ്രഹിക്കുന്നവർ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ ജൂൺ 24 ന് വൈകിട്ട് അഞ്ചിനു മുൻപായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471- 2575013, 2467700, 2509057.

വാക്-ഇൻ-ഇന്റർവ്യൂ 28ന്

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ എറണാകുളം ജില്ലയിൽ നിലവിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. പ്രായം 25നും 45നും മധ്യേ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 28നു രാവിലെ 10ന്. വനിതാ ശിശു വികസന വകുപ്പ് കോൺഫറൻസ് ഹാളിൽ (താഴത്തെ നില, സിവിൽ സ്റ്റേഷൻ, കാക്കനാട്) ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471–2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗങ്ങളുടെനിയമനത്തിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിലവിൽ നാല് ഒഴിവാണുള്ളത്. പരമാവധി അഞ്ച് വർഷത്തേക്കോ 65 വയസ് പൂർത്തിയാകുന്നതോ വരെയായിരിക്കും നിയമനം. സംസ്ഥാന സർക്കാർ നിയോഗിക്കുന്ന സെലക്ഷൻ കമ്മിറ്റിയായിരിക്കും അംഗങ്ങളെ തെരെഞ്ഞെടുക്കുന്നത്.

ഭക്ഷ്യസുരക്ഷ, നയരൂപീകരണം, ഭരണനിർവഹണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അറിവും പരിചയവുമുള്ള അഖിലേന്ത്യാ സിവിൽ സർവീസിൽ സേവനമനുഷ്ഠിക്കുന്നവർക്കും കേന്ദ്ര ഗവൺമെന്റിന്റെയോ സംസ്ഥാന ഗവൺമെന്റിന്റെയോ സിവിൽ സർവീസ് പദവി വഹിക്കുന്നവർക്കും കൃഷി, പൊതുവിതരണം, പോഷകാഹാരം, ആരോഗ്യം, നയരൂപീകരണം അല്ലെങ്കിൽ ഏതെങ്കിലും അനുബന്ധ മേഖലയിൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം.

അതല്ലെങ്കിൽ കൃഷി, നിയമം, മനുഷ്യാവകാശങ്ങൾ, സാമൂഹിക സേവനം, മാനേജ്‌മെന്റ്, പോഷകാഹാരം, ആരോഗ്യം, ഭക്ഷ്യ നയം അല്ലെങ്കിൽ പൊതു ഭരണം എന്നിവയിൽ വിപുലമായ അറിവും അനുഭവപരിചയവുമുള്ള പൊതുജീവിതത്തിൽ പ്രഗത്ഭരായ വ്യക്തികൾക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷയും ബയോഡേറ്റയും സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഗവ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secy.food @kerala.gov.in എന്ന ഇമെയിലിലേക്കാ വിഞ്ജാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അയക്കേണ്ടതാണ്.


മെഡിക്കൽ ഓഫീസർ നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് ജൂലായി 4 ന് രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്-ഇൻ ഇന്റർവ്യൂ നടത്താൻ നിശ്ചിയിച്ചിരിക്കുന്നു. എം.ബി.ബി.എസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്കും 2024 ജൂലായ് ഒന്നിന് 50 വയസ് കഴിയാത്തവർക്കും പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Advertisement
Advertisement