"എനിക്കും തെറ്റ് പറ്റി, അഭിമുഖത്തിന് മുമ്പ് ഷെയ്‌നിനെ വിളിച്ച് ഒരു കാര്യം പറഞ്ഞിരുന്നു";വെളിപ്പെടുത്തലുമായി സാന്ദ്ര തോമസ്

Thursday 20 June 2024 2:59 PM IST

ഷെയ്‌ൻ നിഗത്തിന്റെ ലിറ്റിൽ ഹാർ‌ട്‌‌സ് എന്ന ചിത്രം അടുത്തിടെയാണ് റിലീസ് ആയത്. ഷെയ്‌നിനെ കൂടാതെ മഹിമ നമ്പ്യാർ, ബാബുരാജ്, രഞ്ജി പണിക്കർ ,ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ഐമ സെബാസ്റ്റ്യൻ, രമ്യ സുവി, മാലപാർവതി എന്നിവരും ചിത്രത്തിലുണ്ട്.

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഷെയ്ൻ നിഗവും, മഹിമയും, ബാബുരാജും അടക്കമുള്ളവർ പങ്കെടുത്ത ഒരു അഭിമുഖം നേരത്തെ വിവാദമായിരുന്നു. ഷെയ്ൻ നിഗം ഉണ്ണിമുകുന്ദനെപ്പറ്റി പറഞ്ഞ ചില കാര്യങ്ങളാണ് വിവാദത്തിന് കാരണമായത്.

തനിക്ക് ഷെയ്ൻ - മഹിമ കോംബോയാണ് ഇഷ്ടമെന്ന് മഹിമ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതുകേട്ട് താൻ മഹി - ഉംഫിയുടെ ആളാണെന്ന് ഷെയ്ൻ പറയുന്നു. ഉംഫിയെന്ന് പറയുന്നത് ഉണ്ണി മുകുന്ദൻ ഫാൻസ് ഇന്ത്യയാണെന്നും നടൻ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതാണ് ചിലർ വിവാദമാക്കിയത്.

സംഭവത്തിൽ വിശദീകരണവുമായി ഷെയ്‌ൻ നിഗം രംഗത്തെത്തിയിരുന്നു. അവസരം മുതലെടുത്ത് മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ തന്റെ വാക്കുകൾ കാരണമായെന്നായിരുന്നു നടന്റെ പ്രതികരണം. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് "ലിറ്റിൽ ഹാർ‌ട്‌‌സ്" സിനിമയുടെ നിർമാതാവായ സാന്ദ്ര തോമസ്.


'അതിനകത്ത് എനിക്കും ഒരു തെറ്റുപറ്റിയിട്ടുണ്ട്. കാരണം ഇന്റർവ്യൂന് വരുന്നതിന് മുമ്പ് ഞാൻ ഷെയ്‌നിനെ വിളിച്ച് ഫൺ മോഡിൽ പിടിക്കാമെന്ന് പറഞ്ഞിരുന്നു. ഒരു ഫൺ എന്ന രീതിയിലേ ഷെയ്ൻ ചെയ്തുള്ളൂ. അപ്പോഴും ഇങ്ങനെയാകുമെന്ന് കരുതിയില്ല. ഇതുപറഞ്ഞ സമയത്ത്, അത് വേണ്ടെന്ന് ഞാൻ ബാബു ചേട്ടനോട് പറഞ്ഞിരുന്നു. ഏയ് ഉണ്ണി നമ്മുടെ സ്വന്തമല്ലേ എന്നു പറഞ്ഞു.

ഉണ്ണി നമ്മുടെ എല്ലാവരുടെയും അടുത്ത സുഹൃത്താണ്. സിനിമയുടെ എല്ലാ സാധനങ്ങളും ഉണ്ണിക്ക് അയച്ചുകൊടുക്കാറുണ്ട്. ബാബു ചേട്ടനും ഉണ്ണിയും ഒരേ ജിമ്മിലാണ് പോകുന്നത്. ഇത് പറഞ്ഞതിനെപ്പറ്റിയും ഉണ്ണിയോട് പറഞ്ഞിരുന്നു.

പക്ഷേ ഫാൻസ് ഇതെടുത്തു വേറെ രീതിയിൽ ആക്കിയപ്പോൾ വിഷമമായിപ്പോയി. സിനിമയേക്കാൾ കൂടുതൽ ഉണ്ണിക്കത് ഫീൽ ആയോന്നായിരുന്നു ടെൻഷൻ. ഞാൻ ഉണ്ണിയെ വിളിച്ചു. ബാബു ചേട്ടനും സംസാരിച്ചു. ഷെയ്നും മെസേജ് അയച്ചു. ഉണ്ണിയും വളരെ പോസിറ്റീവായിട്ടാണ് അതെടുത്തത്. എനിക്കൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞു. സിനിമയ്ക്കും ഉണ്ണി ബെസ്റ്റ് വിഷസ് പറഞ്ഞു.'- സാന്ദ്ര വ്യക്തമാക്കി.

Advertisement
Advertisement