വെള്ളച്ചാട്ടത്തിൽ വീണ്ടും അതീവ ഗ്ലാമറസായി ശ്രീലക്ഷ്മി; ഇത്തവണ വീഡിയോ പങ്കുവച്ചത് ആർജിവി, വിമർശനം

Thursday 20 June 2024 4:14 PM IST

രാംഗോപാൽ വർമ്മ പങ്കുവച്ച, മലയാളി മോഡലും നടിയുമായ ശ്രീലക്ഷ്മി സതീഷിന്റെ (ആരാധ്യ ദേവി) ഹോട്ട് വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകരുടെ പൊങ്കാല.ആരാധ്യയെ നായികയാക്കി രാംഗോപാൽ വർമ്മ (ആർജിവി) ഒരുക്കുന്ന സാരി എന്ന ചിത്രത്തിൽ നിന്നുള്ള വീഡിയോ ആണ് വാട്ടറിംഗ് ദി ഡാൻസ് എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്നത്.

അഭിനന്ദനങ്ങളെക്കാളും വിമർശന കമന്റുകളാണ് നിറയുന്നത്. രാംഗോപാൽ വർമ്മയ്‌ക്കെതിരെയും വിമർശനമുണ്ട്.വെളുത്തനിറത്തിലുള്ള നേർത്ത വസ്ത്രവും മാറിടങ്ങൾ തുറന്നുകാട്ടുന്ന ചുവന്ന നിറത്തിലുള്ള ബ്ലൗസും ധരിച്ച് വെള്ളത്തിൽ നൃത്തംചെയ്യുന്ന രംഗങ്ങളാണ് വീഡിയോയിലുളളത്.

ഗ്ളാമർ കൂടിപ്പോയതാണ് ആരാധകരെ ചൊടിപ്പിച്ചത്. 'പണംകൊടുത്ത് എന്തുംവാങ്ങാം എന്നതിന് ഏറ്റവും നല്ല ഉദാഹരണം' എന്നായിരുന്നു ഒരാളുടെ കമന്റ്. 'എന്തൊക്കെയാണീ കൊച്ചിനെക്കൊണ്ട് അയാൾ കാണിക്കുന്നത് . ഇത് നല്ലതിനാണെന്ന് തോന്നുന്നില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'രശ്മി നായരും, അഞ്ജനയും ഒക്കെ കണ്ടു പഠിക്കണം... ഇതൊക്കെയാണ് എക്സ്പ്രഷൻ ആൻഡ് എക്സ്പോസിംഗ്' എന്നായിരുന്നു മറ്റൊരു ആരാധകന്റെ അഭിപ്രായം. നല്ലൊരു കുട്ടി ആയിരുന്നു... പിന്നെ എന്തൊക്കെയോ സംഭവിച്ചു എന്നും കമന്റുണ്ട്. ഇരുവരെയും അഭിനന്ദിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാം റീൽസിലെ സാരി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി വൈറലായ താരമാണ് ശ്രീലക്ഷ്മി സതീഷ്. ചിത്രങ്ങൾ കണ്ട സംവിധായകൻ രാംഗോപാൽ വർമ്മ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് ശ്രീലക്ഷ്മി സതീഷിന് കരിയർ ബ്രേക്ക് ലഭിക്കുന്നത്. തുടർന്ന് ആർ.ജി.വിയുടെ സാരി എന്ന സിനിമയിൽ നായികയായി. ആരാധ്യദേവി എന്ന് പേരും മാറ്റി. നായികയായ ശേഷം പങ്കുവച്ച ചിത്രങ്ങളിലെല്ലാം ഗ്ലാമറസ് ലുക്കിലാണ് താരം എത്തിയത്.

മഴയുടെ പശ്ചാത്തലത്തിൽ സാരിയിൽ അതീവ ഗ്ലാമറസായുളള ശ്രീലക്ഷ്മിയുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. രാംഗോപാൽ വർമ്മ (ആർജിവി) തന്നെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ശ്രീലക്ഷ്മിയുടെ മാറ്റം വിശ്വസിക്കാനാകുന്നില്ല. എനിക്ക് മഴ ഇഷ്ടമല്ല. പക്ഷേ മഴയിൽ നിന്നെക്കണ്ട് അമ്പരന്നു എന്നും ആർ.ജി.വി കുറിച്ചു. ശ്രീലക്ഷ്മിയും ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരുന്നു.

Advertisement
Advertisement