'മത്തി പഴയ മത്തിയല്ല' ഇറച്ചിയെ കടത്തിവെട്ടി മീൻവില

Friday 21 June 2024 3:37 AM IST

തിരുവനന്തപുരം\വെഞ്ഞാറമൂട്: കനത്ത മഴയും ട്രോളിംഗ് നിരോധനവും വന്നതോടെ മീൻവില കുതിക്കുന്നു. ഇറച്ചി വിലയെക്കാളും ഇരട്ടിയാണ് മീൻവില.

ട്രോളിംഗ് നിരോധനം നിലവിൽ വരുമ്പോൾ സാധാരണ വിഴിഞ്ഞമടക്കമുള്ള ജില്ലയുടെ തീരങ്ങളിൽ ചാകരക്കാലമായിരുന്നു.എന്നാൽ ഈ വർഷം മത്സ്യലഭ്യത കുറഞ്ഞതും,അന്യസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം എത്തിത്തുടങ്ങിയതും വിലക്കയറ്റത്തിന് കാരണമായി.

കഴിഞ്ഞദിവസം വിഴിഞ്ഞം കടപ്പുറത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിൽ കുറഞ്ഞ അളവിൽ നെയ്‌മത്തി ലഭിച്ചെങ്കിലും തൊട്ടാൽ പൊള്ളുന്ന വിലയായിരുന്നു. മുൻപ് കിലോയ്ക്ക് 150 രൂപയുണ്ടായിരുന്ന മത്തി കഴിഞ്ഞ ദിവസം കടപ്പുറത്ത് ലേലം വിളിച്ചുപോയത് കിലോയ്ക്ക് 250 മുതൽ 300 രൂപ വരെയാണ്.ചില്ലറ വിപണിയിൽ എത്തുമ്പോൾ വില 400ലേക്ക് മാറും. കുഞ്ഞൻ മീനുകൾക്കെല്ലാം വമ്പൻ വിലയാണ്.

മീനിന് മാത്രമല്ല പച്ചക്കറിക്കും മറ്ര് അവശ്യ വസ്തുക്കൾക്കും വില കുതിച്ചുയരുകയാണ്.കിലോയ്ക്ക് 360 രൂപയുണ്ടായിരുന്ന ബീഫിന് 400 രൂപയാണ് ഇപ്പോൾ. 150 രൂപയായിരുന്ന ചിക്കൻ 170ലെത്തി. മട്ടനും പന്നിയിറച്ചിക്കും സമാനരീതിയിൽ വില കൂടിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധിച്ചത് സാധാരണക്കാരെ വലയ്ക്കുകയാണ്.

വില വിവരപ്പട്ടിക

പച്ചക്കറി

ബീൻസ് -- 130

തക്കാളി - 80

ക്യാരറ്റ് -- 70

വെണ്ടയ്ക്ക -- 40

കുമ്പളങ്ങ -- 40

വെള്ളരി -- 40

പാവക്ക -- 80

പച്ചമുളക് -- 80

പയർ - 80

ചെറിയ ഉള്ളി - 80

സവാള -50

മത്സ്യം

മത്തി -- 400

അയല -- 380- 400

കിളി -- 350

ചൂര -- 300

കേര -- 440 (380)

വേളാപ്പാര - 700 - 900

കണ്ണൻ കൊഴിയാള 200 - 300
വെളള നൊത്തോലി 200 - 250

ഇറച്ചി

ചിക്കൻ -- 171

ബീഫ് -- 430

മട്ടൺ -- 800

Advertisement
Advertisement