'സ്വയം പ്രഖ്യാപിക്കുന്ന സൂപ്പർ സ്റ്റാറുകളെ താൻ കാര്യമാക്കാറില്ല'; മംമ്ത

Friday 21 June 2024 12:42 AM IST

പി ആർ വർക്കേഴ്സിനെ ഉപയോഗിച്ച് സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്നു ചേർക്കുന്നവർ മലയാള സിനിമയിലുണ്ടെന്ന് നടി മംമ്ത മോഹൻദാസ്. മലയാളത്തിലെ ഒരു പ്രമുഖ നടി സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയപ്പോൾ താൻ അതിൽ സഹതാരമായി അഭിനയിക്കാൻ തയ്യാറായെന്നും എന്നിൽ പിന്നീട് തന്റെ ഒരു സിനിമയിലേക്ക് അതിഥി വേഷത്തിൽ വിളിച്ചപ്പോൾ ഈ നടി വന്നില്ലെന്നും മംമ്ത ആരോപണം ഉന്നയിച്ചിരുന്നു. മംമ്തയുടെ വിമർശനം മഞ്ജു വാര്യർക്ക് നേരെയാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മംമ്ത അതിഥി വേഷത്തിൽ എത്തിയിരുന്നു. ഈ സൂപ്പർ സ്റ്റാർസ് പോലത്തെ കാര്യത്തിനു വേണ്ടി ഒരിക്കലും ശ്രമിക്കാത്തയാളാണ് ഞാൻ. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്താണ് ഈ സൂപ്പർ സ്റ്റാർ എന്നതിന്റെ അർത്ഥമെന്ന്. നമ്പർ വൺ, നമ്പർ ടു റാങ്കിങ്ങൊക്കെ ശ്രദ്ധിക്കുന്നവരാണ് സൂപ്പർ സ്റ്റാർ ടൈറ്റിലിനുവേണ്ടി ശ്രമിക്കുന്നത്. ഞാൻ എന്തായാലും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറേയില്ല. എനിക്ക് അതിന്റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ല എന്നതാണ് സത്യം.

സ്വന്തം പി.ആർ വർക്കേഴ്സിനെ വച്ചു പത്തു പന്ത്രണ്ട് മീഡിയകളിൽ പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്നു സ്വയം പ്രഖ്യാപിക്കുന്ന സൂപ്പർ സ്റ്റാറുകൾ നമുക്ക് ചുറ്റുമുണ്ട്. അവരെയൊന്നും ഞാൻ കാര്യമാക്കാറില്ല. എന്റെ പണി അഭിനയിക്കുക എന്നത് മാത്രമാണ്. അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും എന്റെ 100 ശതമാനവും അതിനുവേണ്ടി കൊടുക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുന്നുണ്ട്. മംമ്തയുടെ വാക്കുകൾ.

Advertisement
Advertisement