മുഖത്ത് ചുടുചോര, പ്രതികാരദാഹിയായി റേച്ചൽ

Friday 21 June 2024 12:46 AM IST

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചൽ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഏറെ വയലൻസും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും റേച്ചൽ എന്ന് ടീസറും അടിവരയിടുന്നു.റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രത്തെ ഹണി റോസ് അവതരിപ്പിക്കുന്നു. ഹണി റോസിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് റേച്ചൽ. ബാബുരാജ്‌, കലാഭവൻ ഷാജോൺ, റോഷൻ ബഷീർ, ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ, ജോജി, ദിനേശ് പ്രഭാകർ, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും സംവിധായകൻ എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്,സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര,

ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ. എം ബാദുഷയും രാജൻ ചിറയിലും എബ്രിഡ് ഷൈനും ചേർന്നാണ് നിർമ്മിക്കുന്നത്. പി. ആർ. ഒ: എ .എസ് ദിനേശ്, ആതിര ദിൽജിത്ത്,

Advertisement
Advertisement