'പുസ്തകങ്ങളെ പരിചയപ്പെടാം'

Friday 21 June 2024 12:10 AM IST

ആലപ്പുഴ: ആലപ്പുഴ നഗരസഭ വായനാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'പുസ്തകങ്ങളെ പരിചയപ്പെടാം കൂട്ടുകാരെ' പരിപാടിയും, പി.എൻ.പണിക്കർ അനുസ്മരണവും നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. എസ്.ഡി.വി ഗേൾസ് ഹൈസ്‌കൂളിലെ എട്ട്, ഒൻപത് ക്ലാസിലെ കുട്ടികൾക്കാണ് മുനിസിപ്പൽ ലൈബ്രറിയിലെ പുസ്തകങ്ങൾ പരിചയപ്പെടുത്തിയത്. വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷ ആർ.വിനിത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്ഥിരം സമിതിയംഗം ബി.നസീർ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത, കൗൺസിലർമാരായ സിമി ഷാഫിഖാൻ, സുമം സ്‌കന്ദൻ, ജ്യോതി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement