എൻ.ടി.എയിൽ പരാതി പരിശോധനാ സമിതി വേണമെന്ന് ഹർജി

Friday 21 June 2024 4:20 AM IST

ന്യൂഡൽഹി: ദേശീയ ടെസ്റ്റിംഗ് ഏജൻസിയിലെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സമിതി വേണമെന്ന് സുപ്രീംകോടതിയിൽ ഹർജി. ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രത്തിന്റെയും എൻ.ടി.എയുടെയും വിശദീകരണം തേടിയുള്ള ഹർജികൾക്കൊപ്പം ഇതും ജൂലായ് എട്ടിന് പരിഗണിക്കും. 67 വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമക്കേട്, മേഘാലയയിൽ ചില വിദ്യാർത്ഥികൾക്ക് 40-45 മിനിറ്റ് സമയം നഷ്ടപ്പെട്ടു തുടങ്ങിയ ഹർജികളും കോടതി പരിഗണിച്ചു.

എൻ.ടി.എയുടെ അഭ്യർത്ഥനയെ തുടർന്നാണ് രാജസ്ഥാൻ, കൽക്കട്ട, ബോംബെ ഹൈക്കോടതികളിലുള്ള ഹർജികളിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഈ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാണ് എൻ.ടി.എയുടെ ആവശ്യം.
സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ ബെഞ്ച് ആദ്യം തയ്യാറായില്ല. വ്യക്തിഗത പരാതികളുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതിക്ക് കേൾക്കട്ടെ എന്ന് നിരീക്ഷിച്ചു.

Advertisement
Advertisement