മോദി ഇന്ന് ശ്രീനഗറിൽ യോഗ ചെയ്യും

Friday 21 June 2024 4:33 AM IST

ന്യൂഡൽഹി: അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്നു രാവിലെ 6.30ന് ശ്രീനഗറിലെ എസ്‌.കെ.ഐ.സി.സിൽ നടക്കുന്ന യോഗാസന പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകും. യോഗയ്‌ക്കു മുൻപ് പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്യും. ദാൽ തടാകത്തിനു സമീപമുള്ള സ്റ്റേഡിയത്തിൽ 7000ത്തോളം ആളുകൾ പങ്കെടുക്കും. മൂന്നു ദിവസമായി പരിപാടിയുടെ റിഹേഴ്സൽ നടക്കുന്നുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്നതിനാൽ എസ്‌.കെ.ഐ.സി.സിയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്.

Advertisement
Advertisement