"മികവ് 2024" അനുമോദനവും പഠനോപകരണ വിതരണവും

Friday 21 June 2024 1:34 AM IST

മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് മുഹമ്മ അയ്യപ്പൻ സ്മാരക വായനശാല ആന്റ് ഗ്രന്ഥശാല നേതൃത്വത്തിൽ അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു . വിവിധ മേഖലകളിലെ പ്രതിഭകളെയും ബിരുദം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ഉപഹാരം നൽകി അനുമോദിച്ചു.പൊന്നാട് എൽ.പി സ്കൂളിൽ ചേർന്ന ചടങ്ങ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു .ഗ്രന്ഥശാല രക്ഷാധികാരി പി.എൻ.ദാസൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ, ജില്ലാ പഞ്ചായത്ത്‌ അംഗം ആർ.റിയാസ്, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ.പി.രവീന്ദ്രനാഥ്, ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്. ഹരിദാസ്, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ, ഗ്രന്ഥശാല സെക്രട്ടറി എൻ.എസ്. സജിമോൻ, പൊന്നാട് സ്കൂൾ പി.ടി.എ പ്രസിഡന്റ് ഇ.എ.അനസ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement