എട്ടുതവണ എം പിയായ കൊടിക്കുന്നിലിനെ പരിഗണിച്ചില്ല ,​ ഭ​ർ​തൃ​ഹ​രി​ ​മെ​ഹ്‌​താ​ബ് പ്രോ​ടേം​ ​സ്‌​പീ​ക്കർ

Thursday 20 June 2024 11:49 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​ഒ​ഡീ​ഷ​യി​ൽ​ ​നി​ന്നു​ള്ള​ ​ബി.​ജെ.​പി​ ​എം​പി​ ​ഭ​ർ​തൃ​ഹ​രി​ ​മെ​ഹ്‌​താ​ബി​നെ ​ 18​-ാം​ ​ലോ​ക്‌​സ​ഭ​യു​ടെ​ ​ആ​ദ്യ​ ​സ​മ്മേ​ള​ന​ത്തി​ലേ​ക്കു​ള്ള​ ​പ്രൊ​-​ടേം​ ​സ്പീ​ക്ക​റാ​യി​ ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​തി​ ​മു​ർ​മു​ ​നി​യ​മി​ച്ചു എട്ടു തവണ എം.പിയായ കോൺഗ്രസിന്റെ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിതെയാണ് ഏഴാം തവണ എം.പിയായ ഭർതൃഹരിയെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്തത്.. ഇ​ദ്ദേ​ഹ​ത്തെ​ ​സ​ഹാ​യി​ക്കാ​ൻ​ ​എം.​പി​മാ​രാ​യ​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ്,​ടി.​ആ​ർ.​ ​ബാ​ലു,​ഫ​ഗ്ഗ​ൻ​ ​സിം​ഗ് ​കു​ല​സ്‌​തെ,​സു​ദീ​പ് ​ബ​ന്ദ്യോ​പാ​ധ്യാ​യ​ ​എ​ന്നി​വ​രെ​ ​നി​യ​മി​ച്ച​താ​യും​ ​പാ​ർ​ല​മെ​ന്റ​റി​കാ​ര്യ​ ​മ​ന്ത്രി​ ​കി​ര​ൺ​ ​റി​ജി​ജു​ ​അ​റി​യി​ച്ചു.


മു​ൻ​ ​ഒ​ഡീ​ഷ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ന്ത​രി​ച്ച​ ​ഡോ.​ഹ​രേ​കൃ​ഷ്ണ​ ​മെ​ഹ്‌​താ​ബി​ന്റെ​ ​മ​ക​നാ​യ​ ​ഭ​ർ​തൃ​ഹ​രി​ ​മെ​ഹ്‌​താ​ബ് ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​തൊ​ട്ടു​ ​മു​ൻ​പ് ​ബി.​ജെ.​ഡി​യി​ൽ​ ​നി​ന്ന് ​ബി.​ജെ.​പി​യി​ൽ​ ​എ​ത്തി​യ​ ​നേ​താ​വാ​ണ്.​ ​ത​ന്റെ​ ​സി​റ്റിം​ഗ് ​മ​ണ്ഡ​ല​മാ​യ​ ​ഒ​ഡീ​ഷ​യി​ലെ​ ​ക​ട്ട​ക്ക് ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​വീ​ണ്ടും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും​ ​ചെ​യ്‌​തു. ജൂൺ 24ന് ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും 26ന് സ്പീക്കർ തിരഞ്ഞെടുപ്പിനും മഹ്‌താബ് മേൽനോട്ടം വഹിക്കും.

Advertisement
Advertisement