മെലോനിയുടെ പഴയകാല വീഡിയോകൾ വൈറൽ

Friday 21 June 2024 7:17 AM IST

റോം : ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ പഴയകാല ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ. അടുത്തിടെ ഇറ്റലിയിലെ അപ്പൂലിയയിൽ ജി 7 ഉച്ചകോടിക്ക് മെലോനി ആതിഥേയത്വം വഹിച്ചതിന് പിന്നാലെയാണ് വീഡിയോകൾ വൈറലായത്. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള മെലോനിയുടെ സെൽഫി വീഡിയോയും വൈറലായിരുന്നു. 1992ലാണ് ദേശീയവാദികളായ ബ്രദേഴ്സ് ഒഫ് ഇറ്റലി പാർട്ടിയുടെ നേതാവായ മെലോനി തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. ആദ്യകാലത്ത് മെലോനി പാർട്ടി യോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ മെലോനി 2022 ഒക്ടോബറിലാണ് അധികാരമേറ്റത്. മുൻ യുവജനകാര്യ മന്ത്രി കൂടിയായ 47കാരിയായ മെലോനിക്ക് അനധികൃത കുടിയേറ്റം, ഗർഭച്ഛിദ്രം, ദയാവധം, എൽ.ജി.ബി.ടി അവകാശങ്ങൾ എന്നിവയോട് കടുത്ത എതിർപ്പാണുള്ളത്.

Advertisement
Advertisement