കനലോർമ്മകൾ

Saturday 22 June 2024 4:30 AM IST

ആറ്റിങ്ങൽ: എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് പഴയകാല എസ്.എഫ്.ഐ പ്രവർത്തകരുടെ ഒത്തുചേരൽ 'കനലോർമ്മകൾ' നടത്തും. എസ്.എഫ്.ഐ രൂപീകരണകാലം മുതൽ ഏരിയായിൽ പ്രവർത്തിച്ചിരുന്നവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.23ന് രാവിലെ 10ന് എസ്.ഡി.ബാലൻ സ്മാരക ഹാളിൽ( സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ്)ചേരും. ഈ കാലയളവിൽ ആറ്റിങ്ങൽ ഏരിയയിലെ വിവിധ ക്യാമ്പസുകളിൽ പ്രവർത്തിച്ചിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ എത്തമെന്ന് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി വിജയ് വിമലും പ്രസിഡന്റ്‌ അർജുനും അറിയിച്ചു.

Advertisement
Advertisement