സ്കൂട്ടറിൽ കടത്തിയ കർണ്ണാടകമദ്യം പിടികൂടി

Friday 21 June 2024 9:17 PM IST

കാസർകോട്: സ്‌കൂട്ടറിൽ കടത്തിയ 30 പായ്ക്കറ്റ് കർണ്ണാടകമദ്യവുമായി ചെങ്കള കൊടക്കോൽ സ്വദേശി കെ.ജെ. പ്രസാദിനെ(35) ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ സുബിൻരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ ബദിയടുക്ക ചെർക്കള റോഡിലെ ബീജന്തടുക്കയിൽ വാഹനപരിശോധന നടത്തുന്നതിനിടെ ബദിയടുക്ക ഭാഗത്ത് നിന്ന് വന്ന എത്തിയ സ്‌കൂട്ടർ നിർത്താതെ പോയതിനെ തുടർന്ന് പിന്തുടർന്നാണ് ഈയാളെ പിടികൂടിയത്. സ്‌കൂട്ടറിന്റെ സീറിറിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു 5.4 ലിറ്റർ കർണ്ണാടക പാക്കറ്റ് മദ്യം. സ്‌കൂട്ടറും മദ്യവും കസ്റ്റഡിയിലെടുത്ത എക്‌സൈസ് പ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഈയാൾ 2022ൽ രജിസ്റ്റർ ചെയ്ത അബ്കാരി കേസിൽ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു.

Advertisement
Advertisement