വയനാദിനം ആചരിച്ചു

Saturday 22 June 2024 2:37 AM IST

മുഹമ്മ: മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ വായനാദിനാചരണം സംഘടിപ്പിച്ചു. സമ്മേളനം റിട്ട. ഹെഡ് മിസ്ട്രസ് എം.കെ.സുജാത കുമാരി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജ്യോതിഷ് കുമാരി അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ജസീറ അനസ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ അംഗം സി.സി.നിസാർ, സ്റ്റാഫ് സെക്രട്ടറി വിധു, വിദ്യാരംഭം കൺവീനർ കൃഷ്ണ, സോഷ്യൽ സയൻസ് ക്ലബ്‌ കൺവീനർ സീന, സീനിയർ അസിസ്റ്റന്റ് ഡി.ദിലീപ് കുമാർ, അധ്യാപകരായ ഷിഹാബുദീൻ, ഷിബി എന്നിവർ സംസാരിച്ചു.

Advertisement
Advertisement