ഇന്ത്യൻ എൻജിനീയറിംഗ് വി‌സ്‌മയം ; ലോകത്തെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലത്തിലൂടെയുള്ള ട്രയൽ റൺ വിജയകരം

Friday 21 June 2024 10:01 PM IST

ജമ്മു : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെയുള്ള ട്രെയിൻ സർവീസിന്റെ ട്രയൽ റൺ വിജയകരം. ജമ്മു കാശ്മീരിൽ സങ്കൽദാൻ-റിയാസ് റൂട്ടിൽ ചെനാബ് നദിക്ക് കുറുകെയുള്ള പാലം ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടാണ് ഇന്ത്യൻ റെയിൽവേ ചെനാബ് പാലത്തെ വിശേഷിപ്പിക്കുന്നത്.

ജമ്മു കാശ്മീരിലെ ജമ്മു ഡിവിഷനിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന സിംഗിൾ ട്രാക്ക് റെയിൽ പാതയാണ് ചെനാബ് റെയിൽവേ പാത. ജമ്മു കാശ്മീരിലെ റമ്പാൻ റേസി പ്രവിശ്യകളെയാണ് പാലം ബന്ധിപ്പിക്കുന്നത്. നോർത്തേൺ റെയിൽവേ ഡിവിഷന്റെ കീഴിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.

2022ൽ പാലത്തിന്റെ പണികൾ പൂർത്തിയാക്കിയിരുന്നെങ്കിലും ഇതുവരെ പ്രവർത്തന സജ്ജമായിരുന്നില്ല ഈ വർഷാവസാനത്തോടെ പാലത്തിന്റെ ഉദ്ഘാടനം നടത്താനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഉധംപൂർ- ശ്രീനനർ- ബാരമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായിട്ടാണ് പാലത്തിന്റെ നിർമ്മാണം. 359 മീറ്റർ ഉയരത്തിൽ നിർമ്മിച്ച ചെനാബ് റെയിൽവേ പാലത്തിന് 1315 മീറ്റർ നീളമുണ്ട്. ഇന്ത്യ

ഉധംപൂർ - ശ്രീനഗർ - ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി. പദ്ധതി പൂർത്തിയാകുന്നതോടെ ജമ്മുകാശ്മീരിനെ രാജ്യത്തെ മറ്റ് റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 359 മീറ്റർ ഉയരത്തിൽ നിര്‍മ്മിച്ച ചെനാബ് റെയില്‍വേ പാലത്തിന് 1,315 മീറ്റർ നീളമുണ്ട്. ഇന്ത്യന്‍ റെയില്‍വേ സര്‍വ്വീസ് കശ്മീരില്‍ സുഗമമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതി.

Advertisement
Advertisement