വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം,​ മൂന്നു പേർ കസ്റ്റഡിയിൽ

Friday 21 June 2024 10:56 PM IST

മലപ്പുറം : വളാഞ്ചേരിയിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ?​ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ സുനിൽ,​ ശശി,​ പ്രകാശൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സുനിലും ശശിയും പിടിയിലായതറിഞ്ഞ് രക്ഷപ്പെടാൻ പാലക്കാടേക്ക് കടന്ന പ്രകാശനെ പൊലീസ് അവിടെയെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

വളാഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്.

മൂന്ന് ദിവസം മുമ്പുള്ള ഒരു രാത്രിയിലായിരുന്നു സംഭവമെന്ന് യുവതി പറയുന്നു. പത്തനംതിട്ട ജില്ലയില്‍ ജോലി ചെയ്യുന്ന യുവതി അവധിക്ക് നാട്ടിലെത്തി ബന്ധുവിന്റെ വീട്ടില്‍ കഴിയുമ്പോഴാണ് അതിക്രമം നടന്നതെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതികളെ കുറിച്ച് യുവതി കൃത്യമായ സൂചന പൊലീസിന് നല്‍കിയിട്ടുണ്ട്. അതേസമയം ബലാത്സംഗത്തിന് ഇരയായ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് വിവരം.