ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശനീശ്വര വിഗ്രഹം കേരളത്തിൽ,​ കൊത്തിയെടുത്തത് 18അടി ഉയരമുള്ള കൃഷ്ണശിലയിൽ

Friday 21 June 2024 11:48 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​രം​ ​കൂ​ടി​യ​ ​ശ​നീ​ശ്വ​ര​ ​വി​ഗ്ര​ഹ​ത്തി​ന് നാളെ ​പൗ​ർ​ണ​മി​ക്കാ​വി​ൽ​ ​പ്രാ​ണ​പ്ര​തി​ഷ്ഠ.​ 20​ ​ട​ൺ​ ​ഭാ​ര​വും​ 18​ ​അ​ടി​ ​ഉ​യ​ര​വു​മു​ള്ള​ ​കൃ​ഷ്ണ​ശി​ല​യി​ൽ​ ​കൊ​ത്തി​യെ​ടു​ത്ത​താ​ണ് ​വി​ഗ്ര​ഹം.​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ഷി​ഗ്നാ​പ്പൂ​ർ​ ​ശ​നി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​മു​ഖ്യ​പു​രോ​ഹി​ത​രാ​യ​ ​സ​ന്ദീ​പ് ​ശി​വാ​ജി​ ​മു​ല്യ​യും​ ​സ​ഞ്ജ​യ് ​പ​ത്മാ​ക​ർ​ ​ജോ​ഷി​യു​മാ​ണ് ​പൂ​ജാ​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ത്.

ശ​നീ​ശ്വ​ര​ന്റെ​ 45​ ​അ​ടി​ ​ഉ​യ​ര​മു​ള്ള​ ​ശ്രീ​കോ​വി​ലാ​ണ് ​പ്ര​ധാ​ന​ ​ആ​ക​ർ​ഷ​ണം.​ ​കൃ​ഷ്ണ​ശി​ല​യി​ൽ​ ​കൊ​ത്തു​പ​ണി​ക​ളു​ള്ള​ ​ക​ൽ​ത്തൂ​ണു​ക​ളും​ ​തേ​ക്ക് ​ത​ടി​യി​ൽ​ ​തീ​ർ​ത്ത​ ​മേ​ൽ​ക്കൂ​ര​യ്ക്ക് ​മു​ക​ളി​ൽ​ ​ചെ​മ്പ് ​പാ​ളി​ ​പൊ​തി​ഞ്ഞ​തു​മാ​ണ് ​ശ്രീ​കോ​വി​ൽ.​ ​മു​ദാ​ക്ക​ൽ​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പ​ള്ളി​യ​റ​ ​ശ​ശി​യാ​ണ് ​ശ്രീ​കോ​വി​ൽ​ ​സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ദ്ധ്യാ​പ​ക​ൻ​ ​രാ​ധാ​കൃ​ഷ്ണ​ ​ശി​വ​നാ​ണ് ​വാ​സ്തു​ ​നി​ർ​ണ​യി​ച്ച​ത്.

ക്ഷേ​ത്ര​ ​മ​ഠാ​ധി​പ​തി​ ​സി​ൻ​ഹാ​ ​ഗാ​യ​ത്രി,​ ​ക്ഷേ​ത്ര​ ​ജ്യോ​തി​ഷി​ ​മ​ല​യി​ൻ​കീ​ഴ് ​ക​ണ്ണ​ൻ​ ​നാ​യ​ർ,​ ​ക്ഷേ​ത്ര​ ​മേ​ൽ​ശാ​ന്തി​ ​സ​ജീ​വ​ൻ,​ ​വ​ർ​ക്ക​ല​ ​ലാ​ൽ​ ​ശാ​ന്തി​ ​തു​ട​ങ്ങി​യ​വ​രും​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കും.​ ​ നാളെ പുലർച്ചെ ​ 4​ ​മു​ത​ൽ​ ​രാ​ത്രി​ 10​ ​വ​രെ​ ​ന​ട​ ​തു​റ​ന്നി​രി​ക്കു​മെ​ന്ന് ​ക്ഷേ​ത്രം​ ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു.​ ​വി​വി​ധ​ ​ക​ലാ​പ​രി​പാ​ടി​ക​ളും​ ​ന​ട​ക്കും.

Advertisement
Advertisement