നീറ്റ് പരീക്ഷാ ക്രമക്കേട് : കെ.എസ്.യു ഏജീസ് ഓഫീസ് മാർച്ച്

Saturday 22 June 2024 12:30 AM IST

തൃശൂർ : പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.വി.വിമൽ, എൻ.എസ്.യു.ഐ കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ ജമാൽ, അഷറഫ് ചിറ്റണ്ട, ആൽബിൻ കല്ലിങ്ങൽ, അജിത് പെരുമ്പിലാവ് ,സാരംഗ് തൃശൂർ , ഗോകുൽ വേദോടി, എം.പി.വൈഭവ് , ജോയൽ കൊണ്ടാഴി, ഷാജു ഷെന്നി, ഷാഹനാബ് പെരുവല്ലൂർ, സാരംഗ് തിരുവില്വാമല എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement