തെരുവ് നായ്ക്കളും കുറുനരികളും ആടുകളെ കൊന്നുതിന്നു

Saturday 22 June 2024 12:44 AM IST

ചാവക്കാട് : തെരുവ് നായ്ക്കളും കുറുനരികളും ആട്ടിൻ കൂടുപൊളിച്ച് ആടുകളെ കൊന്നുതിന്നു. കറുകമാട് മുൻ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ റംല അഫ്‌റഫിന്റെ വീട്ടിലെ ആടുകളെയാണ് ഇന്നലെ പുലർച്ചെ കൂടുപൊളിച്ച് നായ്ക്കളും കുറുനരികളുമടങ്ങുന്ന കൂട്ടം കടിച്ചു കൊന്നത്. നാല് ദിവസങ്ങൾക്കു മുമ്പാണ് കൂട്ടത്തിൽ ഒരു ആട് പ്രസവിച്ചത്. പുലർച്ചെ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും നായ്ക്കളുടെ കൂട്ടത്തിലേക്ക് അടുക്കാനായില്ല. പിന്നീട് നോക്കിയപ്പോൾ ആട്ടിൻകുട്ടികളെയും വലിയ ആടുകളെയും ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു ആട്ടിൻകുട്ടിയെ പൂർണമായും ഭക്ഷിച്ചിരിക്കാമെന്നാണ് കരുതുന്നത്. കറുകമാടും കടപ്പുറം പഞ്ചായത്തിലെ പലയിടങ്ങളിലും നായ്ക്കളുടെ ശല്യം കൂടുതലാണ്. തെരുവ് നായ്ക്കളും കുറുനരികളും ആളുകൾക്ക് നേരെയും തിരിയുന്നുണ്ട്.

Advertisement
Advertisement