''ഇന്ത്യയുടെ ഏറ്റവും നല്ല പത്ത് ചിത്രങ്ങളിൽ ഒന്ന് ഒരു കന്നഡ സിനിമയാണ്''

Saturday 22 June 2024 11:08 AM IST

ചാരുഹാസൻ എന്ന പേരിന് വിശേഷണങ്ങൾ അനവധിയാണ്. നടൻ, സംവിധായകൻ, നിർമ്മാതാവ്, അഭിഭാഷകൻ, എഴുത്തുകാരൻ അങ്ങിനെ നിരനീണ്ടുപോകും. ഉലകനായകൻ കമലഹാസന്റെ ജ്യേഷ്‌ഠ സഹോദരനും നടി സുഹാസിനിയുടെ പിതാവുമാണ് അദ്ദേഹം. സുഹാസിനിയെ വിവാഹം കഴിച്ചിരിക്കുന്നത് മണി രത്നവും. ഇതിലുമപ്പുറം ആരാണ് ചാരുഹാസൻ എന്നുപറയുകയാണ് നിർമ്മാതാവും വ്യവസായിയുമായ ജോളി ജോസഫ്.

ജോളി ജോസഫിന്റെ വാക്കുകൾ-

'' എനിക്ക് 1986 ൽ സിനിമാഭിനയത്തിന് നാഷണൽ അവാർഡ് ലഭിച്ചിരുന്നു . നടൻ ബൽരാജ് സഹായിയുടെ സഹോദരനായ ബിഷൻ സഹാനിയാണ് ജൂറി ചെയർമാൻ എന്നും , ഹിന്ദിയിലെ ഇതിഹാസ നടനും ആക്കൊല്ലവും നല്ല സിനിമ ചെയ്ത ദിലീപ് കുമാറിന് അവാർഡുകളൊന്നും നൽകിയിട്ടില്ലല്ലോ എന്നും ജൂറി ചെയർമാൻ പറഞ്ഞതായി ഹാം ചെങ്ങായിയും ജൂറിയുമായ ആസ്സാമീസ് ചെങ്ങായ്‌ എന്നോട് പറഞ്ഞു . പക്ഷെ അവർ 'തബാര' ആയി ഞാൻ അഭിനയിച്ച കന്നഡ സിനിമ 'തബരാന കഥെ ' കണ്ടപ്പോൾ, ' ദിലീപ് കുമാറിന് എപ്പോൾ വേണമെങ്കിലും ലഭിക്കും, ഈ വൃദ്ധന് ഇനിയൊരു അവസരം ലഭിച്ചേക്കില്ല ആയതിനാൽ ഈ വൃദ്ധനെ കൊടുക്കുന്നതാണ് നല്ലത് ' എന്ന് വയസ്സനായ ബിഷാം സഹാനി പറഞ്ഞതായി തോന്നുന്നു.... ! ''

സ്വന്തം കഴിവുകൊണ്ടല്ല മറിച്ച് അനുകമ്പകൊണ്ടത്രേ അവാർഡ് ലഭിച്ചതെന്ന് എളിമയാൽ പറയാൻ ശ്രമിക്കുകയാണ് , നിർമാതാവ് എഴുത്തുകാരൻ സംവിധായകൻ ക്രിമിനൽ വക്കീൽ, ഇന്ത്യൻ സിനിമയുടെ കമൽഹാസൻ സാറിന്റെ ജേഷ്ഠൻ മണിരത്നത്തിന്റെ അമ്മായിച്ഛൻ, സുഹാസിനിയുടെ അപ്പ, ചെന്നൈയിലെ ഏറ്റവും പഴയ അമേച്ചർ റേഡിയോ ഓപ്പറേറ്റർ (callsign – VU2SCU) , കിടു കിടുക്കൻ കുസൃതികളുടെ തമ്പുരാൻ പേരുകേട്ട കാമുകൻ തമിഴ് കന്നഡ തെലുങ്ക് മലയാളം ഹിന്ദി സിനിമകളിലെ അഭിനേതാവ് , മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും, മികച്ച നടനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ, ഗുരുനാഥനും എന്റെ സിനിമകളിലെ 'കമ്പനി ' ആർട്ടിസ്റ്റുമായ 93 കാരൻ ചാരുഹാസൻ സർ. അനുഗ്രഹീത കലാകാരനായ അദ്ദേഹം കഴിഞ്ഞ ഏഴാം തിയതി ഇംഗ്ലീഷിൽ എഴുതിയതിനെ മലയാളീകരിക്കാൻ ഞാൻ ശ്രമിച്ചതാണ് മേലെയുള്ളത്.

ചാരുസാറിന് നാഷണൽ അവാർഡ് ലഭിച്ച, പൂര്ണചന്ദ്ര റെജസ്വിയുടെ ചെറുകഥയിൽ , സാക്ഷാൽ ഗിരീഷ് കാസറവള്ളി സർ തിരകഥയും സംവിധാനവും ചെയ്ത, നമ്മുടെ മധു അമ്പാട്ട് സർ ഛായാഗ്രഹണം നിർവഹിച്ച കന്നഡ സിനിമ ' തബരാന കഥെ ' ഇന്ത്യയുടെ ഏറ്റവും നല്ല പത്ത് സിനിമകളിൽ ഒന്നാണെന്ന് കണക്കാക്കപ്പെടുന്നു.

1931 ജനുവരി 5 നാണ് ചാരുഹാസൻ ജനിച്ചത്. കുട്ടികാലത്ത് അപകടം സംഭവിച്ചതിനാല്‍ സ്‌കൂളില്‍ പോകാന്‍ സാധിച്ചിരുന്നില്ല. അദ്ധ്യാപകര്‍ വീട്ടില്‍ എത്തിയാണ് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയത്. പിന്നാട് 9ആം വയസ്സില്‍ അഞ്ചാം ക്ലാസ്സിലേക്ക് നേരിട്ട് ചേരുകയായിരുന്നു. സ്‌കൂള്‍ പഠനത്തിന് ശേഷം വക്കീല്‍ പഠനത്തിനാണ് പോയത്.1951 ല്‍ പഠനം പൂര്‍ത്തീകരിച്ചു.

ചെറുപ്പകാലംത്തൊട്ട് അഭിനത്തില്‍ തൽപരനായിരുന്നു.സഹോദരന്‍ കമലാഹാസന്‍ അഭിനയിക്കാന്‍ തുടങ്ങിയത് പ്രചോദനമായി തീര്‍ന്നു.1979 ലാണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് 120 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

Advertisement
Advertisement