ദ സോൾജിയർ ഒഫ് വെല്ലിംഗ്ടൺ

Sunday 23 June 2024 3:00 AM IST

കോ​ർ​പ്പ​റേ​റ്റ് ​രം​ഗ​ത്തെ​ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ,​ ​യു.​എ.​ഇ​യി​ലെ​ ​ഒ​രു​ ​ക​മ്പ​നി​യി​ലെ​ ​ചീ​ഫ് ​എ​ക്സി​ക്യു​ട്ടീ​വ് ​ഓ​ഫീ​സ​റാ​യ​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​ ​അ​ർ​ജു​ൻ​ ​മോ​ഹ​ൻ​ ​ര​ചി​ച്ച​ ​ഇം​ഗ്ളീ​ഷ് ​നോ​വ​ലാ​യ​ ​'​ദ​ ​സോ​ൾ​ജി​യ​ർ​ ​ഒ​ഫ് ​വെ​ല്ലിം​ഗ്ട​ൺ​"​ ​പ്ര​ണ​യ​ത്തി​നൊ​പ്പം​ ​ഒ​രു​ ​പൂ​ർ​ണ​ ​ത്രി​ല്ല​റി​ന്റെ​ ​വാ​യ​നാ​നു​ഭ​വ​വും​ ​ന​ൽ​കു​ന്നു.

അ​ഭി​ഭാ​ഷ​ക​നാ​കാ​ൻ​ ​മോ​ഹി​ച്ച​ ​മ​ല​യാ​ളി​യാ​യ​ ​ആ​ന​ന്ദും​ ​പ​ഞ്ചാ​ബി​യാ​യ​ ​ആ​ർ​മി​ ​ഉ​ദ്യോ​ഗ​സ്ഥ​ ​പ്രീ​തി​ ​കൗ​റും​ ​ത​മ്മി​ലു​ള്ള​ ​പ്ര​ണ​യ​ബ​ന്ധ​മാ​ണ് ​നോ​വ​ലി​ന്റെ​ ​ഇ​തി​വൃ​ത്തം.​ ​നാ​ടും​ ​ഭാ​ഷ​യും​ ​തൊ​ഴി​ലു​മ​ട​ക്കം​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​വ്യ​ത്യ​സ്ത​ത​ക​ൾ​ ​ഏ​റെ​യു​ണ്ടെ​ങ്കി​ലും​ ​അ​വ​ർ​ക്കി​ട​യി​ലെ​ ​ശ​ക്ത​മാ​യ​ ​പ്ര​ണ​യ​ത്തി​ന്റെ​ ​തീ​വ്ര​ത​ ​നോ​വ​ലി​ന് ​പു​തി​യൊ​രു​ ​മാ​നം​ ​ന​ൽ​കു​ന്നു.​ ​കൂ​നൂ​ർ,​ ​കൊ​ൽ​ക്ക​ത്ത.​ ​ന്യൂ​ഡ​ൽ​ഹി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ക​ഥാ​പ​ശ്ചാ​ത്ത​ല​ത്തി​നു​ ​പു​റ​മെ​ ​ഇ​ന്ത്യ​ ​-​ ​പാ​കി​സ്ഥാ​ൻ​ ​അ​തി​ർ​ത്തി​ ​മേ​ഖ​ല​യും​ ​സൈ​നി​ക​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ജീ​വി​ത​വു​മെ​ല്ലാം​ ​നോ​വ​ലി​ന് ​ഇ​തി​വൃ​ത്ത​മാ​യി​ട്ടു​ണ്ട്. ര​ണ്ടു​ ​വ്യ​ക്തി​ക​ളു​ടെ​ ​സ്നേ​ഹ​ബ​ന്ധ​ത്തി​ൽ​ ​നി​ന്ന് ​ര​ണ്ടു​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​വി​ഷ​യ​മാ​യി​ ​ക​ഥ​ ​പു​രോ​ഗ​മി​ക്കു​മ്പോ​ൾ,​ ​പ്ര​ണ​യ​ത്തി​ന്റെ​ ​ആ​ർ​ദ്ര​ത​യ​‌്ക്കൊ​പ്പം​ ​ഒ​രു​ ​ത്രി​ല്ല​ർ​ ​സി​നി​മ​യു​ടെ​ ​ആ​കാം​ക്ഷ​യും​ ​ഉ​ദ്വേ​ഗ​വും​ ​നോ​വ​ലി​നെ​ ​വേ​റി​ട്ടു​നി​റു​ത്തു​ന്നു.​ ​ഈ​ ​വ​ർ​ഷം​ ​ഏ​പ്രി​ലി​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​നോ​വ​ൽ​ ​ആ​മ​സോ​ൺ,​ ​പാ​ട്രി​ജ് ​ബാ​ൺ​സ് ​ആ​ൻ​ഡ് ​നോ​ബി​ൾ​ ​വെ​ബ്സൈ​റ്റി​ലും​ ​ല​ഭ്യ​മാ​ണ്.​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ലെ​ ​ത​മ്പാ​നൂ​രി​ൽ​ ​ശ്ര​വ്യ​ ​അ​ഡ്വ​ർ​ടൈ​സിം​ഗ് ​സ്ഥാ​പ​ക​ൻ,​​​ ​അ​ന്ത​രി​ച്ച​ ​ഡോ.​ ​ജെ.​ബി.​ ​മോ​ഹ​ന്റെ​യും​ ​മീ​നാ​കു​മാ​രി​യു​ടെ​യും​ ​മ​ക​നാ​ണ് ​അ​ർ​ജു​ൻ.

പ്ര​സാ​ധ​ക​ർ​:​ ​പാ​​ട്രി​ജ് ​ പ​ബ്ളി​ഷേ​ഴ്സ്