"പെങ്ങളുടെ വിവാഹത്തിന് പോലും സദ്യ കഴിച്ചിട്ടില്ല, അതിനൊരു കാരണമുണ്ട്"; വെളിപ്പെടുത്തലുമായി ഗോകുൽ സുരേഷ്‌

Saturday 22 June 2024 4:10 PM IST

സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് അച്ഛനെപ്പോലെ മലയാളികൾക്ക് പ്രിയങ്കരനാണ്. താരത്തിന്റെ പല പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സഹോദരിയുടെ വിവാഹ സദ്യ താൻ കഴിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗോകുൽ സുരേഷ്.

ആളുകളുടെ മനസ് നന്മയുടെ ഭാഗത്ത് തിരിഞ്ഞാൽ ആഹാരം ഇല്ലായ്മ, മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കൽ എന്നീ പ്രവണതകളിലൊക്കെ മാറ്റം വരുമെന്ന് ഗോകുൽ പറയുന്നു. സദ്യ കഴിക്കാതിരിക്കാനുള്ള കാരണവും അദ്ദേഹം പറയുന്നത് ഇങ്ങനെ.


'ആളുകളുടെ മനസ് നന്മയുടെ ഭാഗത്ത് തിരിഞ്ഞാൽ ആഹാരം ഇല്ലായ്മ, മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കൽ എന്നീ പ്രവണതകളിലൊക്കെ മാറ്റം വരുമെന്ന് ഗോകുൽ പറയുന്നു. 'പല രാജ്യങ്ങളിൽ കുട്ടികൾ ഭക്ഷണമില്ലാതെ മരിക്കുകയാണ്. എന്നാൽ നമ്മൾ ഇവിടെയിരുന്ന് ഭക്ഷണം കളയാറുണ്ട്. ഞാൻ സദ്യ കഴിക്കാറില്ല. എന്റെ പെങ്ങളുടെ വിവാഹത്തിന് പോലും സദ്യ കഴിച്ചിട്ടില്ല. അത് എന്റെ നിലപാടാണ്. എന്റെ ഒരു വട്ട്. കുറേ ഇലകളിൽ ഭക്ഷണം വേസ്റ്റ് ആകും. അത് കാണുമ്പോൾ ബുദ്ധിമുട്ട് തോന്നും. ലോഡ് കണക്കിന് ബിരിയാണികളും മറ്റും കുഴിയെടുത്ത് മൂടുന്നത് കണ്ടിട്ടുണ്ട്.'- ഗോകുൽ സുരേഷ് പറഞ്ഞു.

സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾക്ക് കമന്റ് ഇടുന്നത് മാസ് എന്ന് കരുതിയല്ലെന്നും വളരെ വിഷമത്തേടെയാണ് കമന്റിടുന്നതെന്നും ഗോകുൽ നേരത്തെ വ്യക്തമാക്കിയിരുന്നു.