പ്രണയസാഫല്യവും ദാമ്പത്യസൗഖ്യവും; ശിവക്ഷേത്രത്തിൽ പിൻവിളക്ക് കത്തിച്ചാൽ സംഭവിക്കുന്നത് അത്ഭുതങ്ങൾ

Saturday 22 June 2024 4:16 PM IST

ക്ഷേത്രങ്ങളിലെ ചു​റ്റമ്പലത്തിനും ശ്രീകോവിലിനും ചു​റ്റും പ്രദക്ഷിണം വയ്ക്കണമെന്ന വിശ്വാസം നിലനിൽക്കുന്നുണ്ട്. എന്നാൽ ശിവക്ഷേത്രത്തിന്റെ കാര്യം അങ്ങനെയല്ല, ശ്രീകോവിലിനെയോ ചു​റ്റമ്പലത്തെയോ പൂർണമായും പ്രദക്ഷിണം ചെയ്യാൻ ശിവക്ഷേത്രങ്ങളിൽ അനുവാദമില്ല. അറിയാതെ ആരെങ്കിലും ചെയ്യുമോയെന്ന് കരുതി ചില ക്ഷേത്രങ്ങളിൽ കയറുകൊണ്ട് കെട്ടിയിരിക്കുന്ന പതിവും കാണാറുണ്ട്.ശിവക്ഷേത്രത്തിൽ എന്തുകൊണ്ട് പൂർണ പ്രദക്ഷിണം അരുത് എന്നതിനെക്കുറിച്ചറിയാം.

പൂർണതയുടെ ഭഗവാനായാണ് ശിവഭഗവാനെ ഭക്തർ ആരാധിച്ചുവരുന്നത്. അങ്ങനെ പൂർണസങ്കൽപ്പത്തിൽ വിളങ്ങുന്ന ശിവനെ പ്രദക്ഷിണം വച്ചാൽ അതിനർത്ഥം പരിമിതിമെന്നാണ്. അതിനാൽ ശിവന്റെ പൂർണത ബോദ്ധ്യമാക്കുന്ന പ്രതീകാത്മകമായ അനുഷ്ഠാനമാണ് ഭാഗീകമായ ശിവാലയ പ്രദക്ഷിണം വയ്ക്കൽ. ശിവ ഭഗവാന്റെ ശിരസിലൂടെ ഗംഗാമാതാവ് ഒഴുകികൊണ്ടിരിക്കുന്നുവെന്ന സങ്കൽപ്പത്തിലുളള ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം വയ്ക്കാൻ പാടില്ലെന്ന ഒരു വിശ്വാസം നിലനിൽക്കുന്നതിനാലും പൂർണപ്രദക്ഷിണം തടയപ്പെട്ടിട്ടുണ്ട്.

ദേവൻമാരുടെ ദേവനാണ് ശിവഭഗവാൻ എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. അതിനാൽത്തന്നെ ശിവഭഗവാനെ പ്രാർത്ഥിച്ചാൽ തീരാത്ത ദുരിതങ്ങളുമില്ല. ശിവക്ഷേത്രങ്ങളിൽ പിൻവിളക്ക് കത്തിക്കുന്നത് അത്യുത്തമമാണ്. പിൻവിളക്ക് പാർവതിദേവിയായിട്ടാണ് വിശ്വസിക്കുന്നത്. 21 ദിവസം തുടർച്ചയായി പിൻവിളക്ക് കത്തിച്ചാൽ പ്രണയസാഫല്യം, ദാമ്പത്യസൗഖ്യം,കുടുംബ ഐശ്വര്യം, എന്നിവ ഉണ്ടാകുമെന്നാണ് വിശ്വാസം. അതുപോലെ ഭഗവാന് ധാര നടത്തുന്നത് സകല രോഗങ്ങളെയും പൂർണമായും സുഖപ്പെടുത്താൻ കഴിയുമെന്നാണ് വിശ്വാസം. വിശ്വാസികൾ പിറന്നാൾ ദിനങ്ങളിൽ ധാര വഴിപാടായി ചെയ്യാൻ കഴിഞ്ഞാൽ അത് എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണമാകും.

Advertisement
Advertisement