ട്രിപ്പിൾ എച്ചുമായുള്ള സ്‌റ്റെഫാനിയുടെ ബന്ധം വിൻസ് ഇഷ്‌ടപ്പെട്ടിരുന്നില്ല, പിന്നീട് സംഭവിച്ചത്

Saturday 22 June 2024 4:55 PM IST

സ്റ്റെഫാനി മക്‌മഹോൻ എന്ന പേര് വേൾഡ് റസലിംഗ് എന്റർടെയിൻമെന്റ് അഥവാ ഡബ്ള്യു ഡബ്ള്യു ഇ എന്ന ഗുസ്തി മത്സരത്തെ ഇഷ്‌ടപ്പെടുന്നവർക്ക് സുപരിചിതമാണ്. ഡബ്ള്യു ഡബ്ള്യു ഇയുടെ ചീഫ് ബ്രാൻഡ് ഓഫീസറായ (സിബിഒ) സ്റ്റെഫാനി റോ, സ്മാക്ക്ഡൗൺ എന്നീ സെഗ്മന്റുകളിലെ സുപരിചിത മുഖമാണ്. ഡബ്ള്യു ഡബ്ള്യു ഇ മുൻ സിഇഒ വിൻസ് മക്‌മഹോന്റെ മകൾ കൂടിയാണ് സ്റ്റെഫാനി. ഇടിക്കൂട്ടിലെ സൂപ്പർ താരവും ഇപ്പോൾ ഡബ്ള്യു ഡബ്ള്യു ഇ ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ട്രിപ്പിൾ എച്ച് ആണ് സ്‌റ്റെഫാനിയെ വിവാഹം കഴിച്ചത്. എന്നാൽ ഇരുവരുടെയും ബന്ധത്തിന് വിൻസ് മക്‌മഹോന് താൽപര്യമില്ലായിരുന്നു എന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്.

ട്രിപ്പിൾ എച്ച് എന്നല്ല ഒരു റെസിലറുമായും സ്‌റ്റെഫാനി അടുക്കുന്നത് വിൻസിന് ഇഷ്‌ടമായിരുന്നില്ലത്രേ. ഡെന്നിസ് നൈറ്റ് എന്ന മുൻ ഡബ്ള്യു ഡബ്ള്യു ഇ താരമാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മൂന്ന് തവണ ഇടിക്കൂട്ടിലെ ചാമ്പ്യനായ വ്യക്തിയാണ് ഡെന്നിസ് നൈറ്റ്. ദി ഫാൾസ് ഫിനിഷ് പോഡ്‌കാസ്‌റ്റ് എന്ന പരിപാടിയിലാണ് ഡെന്നിസ് ഇക്കാര്യം പറഞ്ഞത്. താനുമായി ഡേറ്റിംഗിൽ ആകാമോയെന്ന് സ്‌റ്റെഫാനിയോട് ഒരിക്കൽ ചോദിച്ചപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും ഇയാൾ അഭിമുഖത്തിൽ പറഞ്ഞു.

ഡാഡിന് നിങ്ങൾ ഗുസ്തിക്കാരോട് ഞാൻ പ്രണയത്തിലാകുന്നത് ഇഷ്‌ടമില്ല എന്നാണത്രേ അന്ന് സ്‌റ്റെഫാനി തന്നോട് പറഞ്ഞത്. ഒരുപക്ഷേ സ്‌റ്റെഫാനി തിരസ്ക‌കരിച്ച ആദ്യത്തെയാൾ ഞാനായിരിക്കും. 1996ൽ ആയിരുന്നു സംഭവം. ഒരു സിനിമയ‌്ക്ക് പോയാലോ എന്നായിരുന്നു ഞാൻ ചോദിച്ചത്. പക്ഷേ ഡാഡ് അതിനവളെ അനുവദിക്കില്ല എന്നായിരുന്നു മറുപടി. പക്ഷേ രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷം അവൾ ട്രിപ്പിൾ എച്ചിനെ വിവാഹം കഴിച്ചു. എന്നാൽ ഒരുകാര്യം ഞാൻ പറയാം അവരെ പോലെ മികച്ച ദമ്പതികൾ വേറെയില്ല എന്നാണ് എന്റെ അഭിപ്രായം.

ട്രിപ്പിൾ എച്ചുമായുള്ള ബന്ധം വിൻസ് അറിഞ്ഞപ്പോൾ

മകൾ ഒരു റെസിലറുമായും അടുക്കുന്നത് മക്‌മഹോൻ ഇഷ്‌‌ടപ്പെട്ടിരുന്നില്ല എന്ന് പറഞ്ഞല്ലോ. ഇതുതന്നെയായിരുന്നു സ്‌റ്റെഫാനിയുടേയും ഭയം. കാരണം അതുവരെ ട്രിപ്പിൾ എച്ചും വിൻസും വളരെ അടുത്ത ബന്ധത്തിലായിരുന്നു. ഇരുവരും പരസ്‌പരം ബഹുമാനിക്കുകയും ചെയ‌്തിരുന്നു. തന്റെ കാര്യം അറിയുമ്പോൾ വിൻസ് എങ്ങിനെ പ്രതികരിക്കും എന്നതായിരുന്നു സ്റ്റെഫാനിയുടെ ഭയം. ട്രിപ്പിൾ എച്ചിനെ കമ്പനിയിൽ നിന്ന് പുറത്താക്കുമോ എന്നുവരെ അവൾ ഭയന്നു. എന്നാൽ ഭയന്നതൊന്നും സംഭവിച്ചില്ല. വിൻസ് വിവാഹത്തിന് സമ്മതം മൂളി. അങ്ങിനെ 2003ൽ സ്റ്റെഫാനിയും ട്രിപ്പിൾ എച്ചും വിവാഹിതരായി. മൂന്ന് മക്കളാണ് ഇവർക്കുള്ളത്.

ട്രിപ്പിൾ എച്ച്

പോൾ മൈക്കൾ ലെവസ്‌ക് എന്നാണ് മുഴുവൻ പേര്. ട്രിപ്പിൾ എച്ച് എന്ന റിംഗ് നാമത്തിൽ അറിയപ്പെടുന്ന ഇദ്ദേഹം ചില ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വേൾഡ് റസലിംഗ് എന്റർടെയിൻമെന്റിന്റെ എക്കാലത്തേയും മികച്ച പ്രൊഫഷണൽ ഗുസ്തിക്കാരനായാണ് ട്രിപ്പിൾ എച്ച് അറിയപ്പെടുന്നത്.

അഞ്ച് തവണ ഇന്റർകോണ്ടിനെന്റൽ ചാമ്പ്യൻ , മൂന്ന് തവണ ലോക ടാഗ് ടീം ചാമ്പ്യൻ (രണ്ട് വേൾഡ് ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ഒരു യൂണിഫൈഡ് WWE ടാഗ് ടീം ചാമ്പ്യൻഷിപ്പ് ), രണ്ട് തവണ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് എന്നീ നിലകളിൽ ട്രിപ്പിൾ എച്ച് തന്റെ കരിയറിൽ നിരവധി ചാമ്പ്യൻഷിപ്പുകൾ നേടി. ചാമ്പ്യനും 14 തവണ ലോക ചാമ്പ്യനുമായ അദ്ദേഹം കമ്പനിയുടെ ഏഴാമത്തെ ട്രിപ്പിൾ ക്രൗൺ ചാമ്പ്യനും രണ്ടാമത്തെ ഗ്രാൻഡ് സ്ലാം ചാമ്പ്യനുമായി . രണ്ട് തവണ റോയൽ റംബിൾ മാച്ച് വിന്നറും കിംഗ് ഓഫ് ദ റിംഗ് ടൂർണമെന്റ് ജേതാവുമാണ്.

Advertisement
Advertisement