സൗജന്യ തൊഴിൽ പരിശീലനം

Saturday 22 June 2024 5:59 PM IST

മുണ്ടക്കയം: കേന്ദ്ര ഗ്രാമവികസന വകുപ്പ്,സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം ഒഴിവുള്ള ന്യൂനപക്ഷ വിഭാഗം ( ക്രിസ്ത്യൻ, മുസ്ലിം). എസ് സി/എസ് റ്റി വിഭാഗം സീറ്റിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷകർ 18-30 ഇടയിൽ പ്രായമുള്ള കുടുംബശ്രീ കുടുംബാംഗങ്ങളോ, ബി.പി.എൽ, എ.എ.വൈ കാർഡുള്ള കുടുംബാംഗമോ ആയിരിക്കണം. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരായിരിക്കണം. കോഴ്‌സുകളും പദ്ധതി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് അതാത് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം.

Advertisement
Advertisement