നെല്ലിന്റെ താങ്ങുവില: ഇടപെടൽ വേണം

Saturday 22 June 2024 6:04 PM IST

കോട്ടയം: കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ച നെല്ലിന്റെ താങ്ങുവില കർഷകർക്ക് ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപടണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ താങ്ങുവില വർദ്ധിപ്പിക്കുമ്പോൾ അനുപാതികമായി സംസ്ഥാന സർക്കാർ വില ഉയർത്തുന്നതിന് പകരം താങ്ങുവില താഴ്ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇപ്പോൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 1.17 രൂപയും കൂട്ടി കർഷകർക്ക് ലഭിക്കേണ്ടത് 32.64 രൂപയാണ്. ഈ താങ്ങുവില ലഭിച്ചാൽ പോലും നെൽകൃഷി ലാഭകരമല്ലാത്ത സ്ഥിതിയായാണ്. വിഷയം സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ഫ്രാൻസിസ് ജോർജ് അവശ്യപ്പെട്ടു.

Advertisement
Advertisement