സംഗീത ദിനാഘോഷം

Sunday 23 June 2024 1:04 AM IST

കല്ലമ്പലം: അന്താരാഷ്ട്ര സംഗീത ദിനത്തിൽ വ്യത്യസ്തമായ കലാപരിപാടികളുമായി കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്‌കൂൾ സംഗീത ദിനം ആഘോഷിച്ചു. സ്‌കൂൾ അങ്കണത്തിൽ ചേർന്ന് യോഗത്തിൽ സ്കൂൾ സെക്യൂരിറ്റി എം.എസ്.ബിജു പാട്ടുപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും സംഗീതവിരുന്നിൽ പങ്കെടുത്തു. കൺവീനർ യു.അബ്ദുൽ കലാം, എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എസ്.ബിജോയ്,എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ.മീര,​സംഗീത അദ്ധ്യാപികമാരായ സൽമ ജവഹർ,ലക്ഷ്മി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
Advertisement