ഏഴു വർഷത്തിനുശേഷം സംവിധായകനായി മേജർ രവി നായകൻ ശരത് കുമാർ

Sunday 23 June 2024 6:00 AM IST


ഓപ്പറേഷൻ റാഹത് ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും

മേജർ രവി സംവിധാനം ചെയ്യുന്ന ഒാപ്പറേഷൻ റാഹത് എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം ശരത് കുമാർ നായകൻ. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും.2015ൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടർന്ന് യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ റാഹത്. ഈ ഓപ്പറേഷനെ അടിസ്ഥാനമാക്കിയാണ് മേജർ രവി ചിത്രം ഒരുക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായായി പുറത്തിറങ്ങും.ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം മേജർ രവി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ഇടവേളയ്ക്കുശേഷം ശരത് കുമാർ മലയാളത്തിൽ നായകവേഷത്തിൽ എത്തുകയാണ്.ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ താരനിർണയം പൂർത്തിയായി വരുന്നു.മേജർ രവിയുടെ മകനും ഛായാഗ്രാഹകനുമായ അർജുൻ രവി ആണ് ക്യാമറ ചലിപ്പിക്കുന്നത്. പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ ആഷ്ലിൻ മേരി ജോയ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും

കെ. കൃഷ്ണകുമാർ എഴുതുന്നു.എഡിറ്റർ-ഡോൺ മാക്സ്, സംഗീതം-രഞ്ജിൻ രാജ്, ചീഫ് എക്സിക്യൂട്ടീവ്- ബെന്നി തോമസ്‌, വസ്ത്രാലങ്കാരം-വി .സായ് ബാബു, കലാസംവിധാനം- ഗോകുൽ ദാസ്‌, മേക്കപ്പ്-റോണക്സ്‌ സേവ്യർ, പ്രൊഡക്ഷൻ കണ്‍ട്രോളർ-പ്രവീൺ ബി .മേനോൻ, ഫിനാൻസ് കൺട്രോളർ-അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടർ- രതീഷ്‌ കടകം .പി .ആർ. ഒ എ .എസ് ദിനേശ്.

Advertisement
Advertisement