ഇരട്ടവേഷത്തിൽ വിജയ്,​ ഗോട്ട് ത്രില്ലിംഗ് ടീസർ

Sunday 23 June 2024 6:00 AM IST

നൊമ്പരമായി ഭവതരിണിയുടെ ഗാനം

വിജയ്‌യെ നായകനായി വെങ്കട് പ്രഭു സംവിധാനം ചെയ്ത ദ ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം (ഗോട്ട്) എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. വിജയ്‌യുടെ 50-ാം പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ ടീസറിന് 50 സെക്കൻഡാണ് ദൈർഘ്യം.

ഒരു ചേസ് രംഗവും ഇരട്ട വേഷത്തിൽ വിജയ് െയയും ടീസറിൽ കാണാം. ഒരാൾ അല്പം പ്രായമുള്ളതും മറ്റേ ആൾ ചെറുപ്പക്കാരനുമാണ്. ഡീ ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വിജയ്‌യെ ചെറുപ്പക്കാരനാക്കിയത്. വിജയ്‌യും ഇളയ രാജയുടെ മകളും അന്തരിച്ച ഗായികയുമായ ഭവതരിണിയും ചേർന്ന് ആലപിച്ച ഗാനം തരംഗമാകുന്നു. കരളിലെ അർബുദത്തെ തുടർന്ന് ജനുവരി 5 നാണ് ഭവതരിണി മരിച്ചത്.

ഭവതരിണിയുടെ ശബ്ദം എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനസൃഷ്ടിക്കുകയായിരുന്നു. ഭവതരിണിയുടെ സഹോദരൻ യുവൻ ശങ്കർ രാജയാണ് സംഗീതം. മീനാക്ഷി ചൗധരിയാണ് നായിക. പ്രശാന്ത്, ജയറാം, പ്രഭുദേവ്, സ്നേഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement
Advertisement