പാപനാശം കുന്നിടിച്ചിൽ : ജി.എസ്.ഐ വിദഗ്ദ്ധസംഘമെത്തും

Sunday 23 June 2024 5:10 AM IST

വർക്കല: പാപനാശം കുന്നുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി വിലയിരുത്തി ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (ജി.എസ്.ഐ) കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

ഇതിനായി കൊൽക്കത്തയിൽ നിന്നും വിദഗ്ദ്ധസംഘം വരും ദിവസങ്ങളിൽ വർക്കലയിലെത്തും. കുന്നിടിച്ചിൽ രൂക്ഷമായ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ജൂലായ്‌ ആദ്യവാരം പ്രാഥമിക റിപ്പോർട്ട് നൽകും. വർക്കല ഫോർമേഷന്റെ ഭാഗമായ ഇടവ വെറ്റക്കട മുതൽ വെട്ടൂർ വരെയുള്ള പാപനാശം കുന്നുകളുടെ സർവേ ജി.എസ്.ഐ നടത്തും. ആറ് മാസത്തിനുള്ളിൽ വിശദമായ പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കേരള ഘടകം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.വി.അമ്പിളി പറഞ്ഞു.

Advertisement
Advertisement