പള്ളിക്കൽ ഫാർമേഴ്സ് ബാങ്കിൽ സഹകാരികളുടെ യോഗം

Sunday 23 June 2024 1:20 AM IST

പള്ളിക്കൽ: സാമ്പത്തിക ഭദ്രത വിശദീകരിക്കുന്നതിനും സഹകാരികളുടെ സംശയനിവാരണത്തിനുമായി പള്ളിക്കൽ ഫാർമേഴ്സ് സർവീസ് സഹകരണസംഘം ഭരണസമിതിയുടെ നേതൃത്വത്തിൽ സഹകാരികളുടെ യോഗം നടത്തി. കഴിഞ്ഞ ദിവസം പള്ളിക്കൽ സുമിയാ ഓഡിറ്റോറിയത്തിലാണ് സഹകാരിസംഗമം നടന്നത്. സംഘത്തെ തകർക്കുന്നതിനുവേണ്ടിയുള്ള ചിലരുടെ ഗൂഢാലോചന തുറന്നുകാട്ടുന്നതിനുവേണ്ടി ഒരു ധവളപത്രം ഉടൻ പുറത്തിറക്കുമെന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായും സംഘം പ്രസിഡന്റ് എ.എസ്.നിസാം,മാനേജിംഗ് ഡയറക്ടർ എസ്.വിജയചന്ദ്രൻ പിള്ള എന്നിവർ അറിയിച്ചു.

Advertisement
Advertisement