നീറ്റ് പി.ജി പരീക്ഷ ഇന്ന്

Sunday 23 June 2024 4:22 AM IST

ന്യൂഡൽഹി: എം.ഡി, എം.എസ്, ഡി.എൻ.ബി കോഴ്സ് പ്രവേശനത്തിനായുള്ള നീറ്റ് പി.ജി 2024 പരീക്ഷ ഇന്ന് രാവിലെ 9 മുതൽ 12.30 വരെ രാജ്യത്തെ 1000 കേന്ദ്രങ്ങളിലായി നടക്കും. നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് (NBEMS) ആണ് പരീക്ഷ നടത്തുന്നത്. പരീക്ഷാർത്ഥികൾ അഡ്മിറ്റ് കാർഡ്, പ്രൊവിഷണൽ/ പെർമനന്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയുമായി എത്തണം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഒബ്ജക്ടീവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. ഇത്തവണത്തെ പരീക്ഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. പരീക്ഷയിൽ ഓരോ വിഭാഗത്തിനും നിശ്ചിത സമയം തീരുമാനിച്ചിട്ടുണ്ട്. നിശ്ചിത സമയം പൂർത്തിയാക്കിയാലേ അടുത്ത ഭാഗത്തേക്ക് കടക്കാനാകൂ.

Advertisement
Advertisement