തെരുവുനായ ശല്യം: ഷെൽട്ടർ ഒരുക്കും

Saturday 22 June 2024 9:39 PM IST

കോട്ടയം: മെഡിക്കൽ കോളേജിലെ തെരുവുനായ ശല്യം പരിഹരിക്കാൻ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിൽ തന്നെ ഷെൽട്ടർ നിർമ്മിക്കാൻ സഹകരണതുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവന്റെ സാന്നിധ്യത്തിൽ ജനറൽ ആശുപത്രി ചേർന്ന യോഗത്തിൽ ധാരണ. ഷെൽട്ടർ നിർമാണത്തിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഈയാഴ്ച തന്നെ പരിശോധന നടത്തി യോഗം ചേർന്ന് ഉടൻ തന്നെ നിർമ്മാണം ആരംഭിക്കും. മെഡിക്കൽ കോളജിനുള്ളിലെ തെരുവുനായ്ക്കളെ അതുവരെ താത്ക്കാലിക സംവിധാനത്തിലേക്ക് മാറ്റും. നായ്ക്കളുടെ പരിപാലനം ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയായിരിക്കും. മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവരെ മെഡിക്കൽ കോളജ് ക്യാമ്പസിനുള്ളിൽ നായ്ക്കൾ കടിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നത്.

Advertisement
Advertisement