നിരോധിത പ്ളാസ്റ്റിക് പിടികൂടി

Saturday 22 June 2024 9:49 PM IST

തളിപ്പറമ്പ്: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പിൽ നടത്തിയ പരിശോധനയിൽ നാലര ക്വിന്റലിലധികം നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങളും 5000തിലധികം 300 മില്ലി ലിറ്റർ കുടിവെള്ള കുപ്പികളും പിടിച്ചെടുത്തു . പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ,പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ ,പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റുകൾ ,ഗാർബേജ് ബാഗുകൾ എന്നിവ 458 കിലോഗ്രാം വില്പനയ്ക്കായി ഗോഡൗണിൽ സൂക്ഷിച്ചതിനു ഉണ്ടപ്പറമ്പിലെ പ്രസ്റ്റീജ് പാക്കേജിംഗ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിനും നിരോധിത 300 മില്ലിലിറ്റർ കുടിവെള്ള കുപ്പികൾ വിതരണത്തിനായി 5130 എണ്ണം സൂക്ഷിച്ചതിനു ഉണ്ടപ്പറമ്പിലെ ബിസ്മി മാർക്കറ്റിംഗ് എന്ന സ്ഥാപനത്തിനും 10000രൂപ വീതം പിഴ ചുമത്തി .തുടർ നടപടികൾക്കായി നഗരസഭയ്ക്ക് നിർദേശം നൽകി .

Advertisement
Advertisement