സ്‌കോളർഷിപ്പ് വിതരണം

Saturday 22 June 2024 10:13 PM IST

തലയോലപ്പറമ്പ് : ബ്രഹ്മമംഗലം എച്ച്. എസ് ആൻഡ് വി.എച്ച്.എസ് സ്‌കൂളിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. അനുമോദനയോഗം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് എസ്.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ പി.എസ്.പുഷ്പമണി മുഖ്യപ്രഭാഷണം നടത്തി. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ സ്‌കോളർഷിപ്പും, എൻഡോവ്‌മെന്റ് വിതരണവും നിർവഹിച്ചു. ധന്യ പി.വാസു, ടി.ആർ സുഗതൻ, ശീമോൻ, രാഗിണി ഗോപി, ഷാജി പുഴവേലിൽ, എൻ.ജയശ്രീ, എസ്.അഞ്ജന തുടങ്ങിയവർ പ്രസംഗിച്ചു. വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം നേടിയ ശ്രേയസ് ഗിരീഷിനെ ചടങ്ങിൽ ആദരിച്ചു.

Advertisement
Advertisement